വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന്
Sunday, August 2, 2020 9:57 PM IST
ഇ​ടു​ക്കി: പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ 14 വ​രെ ഗു​ണ​ഭോ​ക്താ​ക്ക​ളെ ചേ​ർ​ക്കു​ന്നു​വെ​ന്ന പേ​രി​ലു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ൽ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് പി​എം​എ​വൈ (ഗ്രാ​മീ​ണ്‍) സ്റ്റേ​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​റും അ​ഡീ​ഷ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​റു​മാ​യ വി.​എ​സ്. സ​ന്തോ​ഷ്കു​മാ​ർ അ​റി​യി​ച്ചു.സം​സ്ഥാ​ന സ​ർ​ക്കാ​ർ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഒ​ന്നു​മു​ത​ൽ 14 വ​രെ പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്നു​ണ്ട്.
ഈ ​പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്താ​നാ​ണ് പി​എം​എ​വൈ​യു​ടെ പേ​രി​ൽ വ്യാ​ജ വാ​ട്ട്സ് ആ​പ്പ് പോ​സ്റ്റു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്.പി​എം​എ​വൈ (ജി) ​യി​ൽ ആ​വാ​സ്പ്ല​സ് മൊ​ബൈ​ൽ ആ​പ് മു​ഖേ​ന പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ചേ​ർ​ക്കു​ന്ന​തി​ന് 2019 മാ​ർ​ച്ച് എ​ട്ടു​വ​രെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ത​ന്നി​രു​ന്ന​ത്. അ​ങ്ങ​നെ ചേ​ർ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​ധാ​ർ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ക​യു​ള്ളൂ.
ആ​വാ​സ് പ്ല​സി​ൽ പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക​ണ്ട് തെ​റ്റി​ദ്ധ​രി​ച്ച് വി​ഇ​ഒ​മാ​രെ​യോ ജ​ന​പ്ര​തി​നി​ധി​ക​ളെ​യോ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്ക​രു​തെ​ന്നും സ്റ്റേ​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​തെ​പോ​യ അ​ർ​ഹ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ 14 വ​രെ അ​വ​സ​ര​മു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30-ഓ​ടെ 500-ല​ധി​കം പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 14 വ​രെ സ​മ​യ​മു​ള്ള​തി​നാ​ൽ അ​പേ​ക്ഷ​ക​ർ തി​ര​ക്കു​കൂ​ട്ടാ​തെ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ‍ പൂ​ർ​ത്തി​യാ​ക്ക​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ സ​മ​യം നീ​ട്ടി​കൊ​ടു​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​റി​യി​ച്ചു. നേ​രി​ട്ടോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹെ​ൽ​പ് ഡെ​സ്കു​ക​ൾ വ​ഴി​യോ അ​ക്ഷ​യ​കേ​ന്ദ്രം മു​ഖേ​ന​യോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​ക്ഷ​യ കേ​ന്ദ്രം വ​ഴി അ​പേ​ക്ഷി​ക്കാ​ൻ 40 രൂ​പ​യാ​ണ് ഫീ​സ്.