യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ ആ​റു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു
Monday, August 3, 2020 10:04 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് ബാ​ധി​ത​യാ​യ അ​മ്മ​യെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്കു വി​ട്ട​ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വാ​വി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​താ​യു​ള്ള പ​രാ​തി​യി​ൽ ആ​റു​പേ​ർ​ക്കെ​തി​രെ ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് കേ​സെ​ടു​ത്തു. ചെ​മ്മ​ണ്ണാ​ർ ഏ​ഴു​മ​ല​ക്കു​ടി കു​മ​ര​വി​ലാ​സം കു​മ​രേ​ശ​നാ​ണ്(40) ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.
സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ബി​ജു, ജോ​സ്, പ്രി​ൻ​സ്, കു​ട്ടാ​യി, ജോ​ണ്‍, ബി​ജോ​യി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ കു​മ​രേ​ശ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ത​മി​ഴ്നാ​ട്ടി​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം തി​രി​കെ കേ​ര​ള​ത്തി​ലെ​ത്തി​യ കു​മ​രേ​ശ​നും വീ​ട്ടു​കാ​രും വീ​ട്ടി​ൽ​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം കു​മ​രേ​ശ​ന്‍റെ അ​മ്മ​യ്ക്ക് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി. ഞാ​യ​റാ​ഴ്ച ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​മ്മ​യു​ടെ ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും കു​മ​രേ​ശ​നെ അ​റി​യി​ച്ചു.
അ​മ്മ​യെ ആം​ബു​ല​ൻ​സ് എ​ത്തു​ന്നി​ട​ത്ത് എ​ത്തി​ച്ച് ക​യ​റ്റി​വി​ട്ട​ശേ​ഷം കു​മ​രേ​ശ​ൻ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​യാ​ളെ മ​ർ​ദ്ദി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കൊ​റോ​ണ കൊ​ണ്ടു​വ​ന്ന് പു​റ​ത്തി​റ​ങ്ങി ന​ട​ന്ന് ഞ​ങ്ങ​ളെ കൊ​ല്ലു​മ​ല്ലേ​ടാ എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​ണ് വാ​ഹ​ന​ത്തി​ൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ച്ച​തെ​ന്ന് കു​മ​രേ​ശ​ൻ പ​റ​ഞ്ഞു. കു​മ​രേ​ശ​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് രാ​ത്രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ആ​ക്ര​മ​ണ​വു​മാ​യി ത​ങ്ങ​ൾ​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എം പ്ര​ദേ​ശി​ക നേ​തൃ​ത്വം അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് കൊ​റോ​ണ പ​ര​ത്തു​മെ​ന്ന് ആ​ക്രോ​ശി​ച്ച് വെ​ല്ലു​വി​ളി​ച്ച​ത് കു​മ​രേ​ശ​നാ​ണ്. മ​ദ്യ​പി​ച്ചെ​ത്തി​യ കു​മ​രേ​ശ​നാ​ണ് ഭീ​ക​രാ​ന്ത​രീ​ഷം സ്വ​ഷ്ടി​ച്ച​തെ​ന്നും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ പ​ക്ക​ലു​ണ്ടെ​ന്നും സി​പി​എം പ്ര​ദേ​ശി​ക നേ​തൃ​ത്വം അ​റി​യി​ച്ചു.