കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം: കേ​ര​ള കോ​ണ്‍. ജേ​ക്ക​ബ്
Monday, August 3, 2020 10:06 PM IST
തൊ​ടു​പു​ഴ: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച ചി​റ്റാ​റി​ലെ ഫാം ​ഉ​ട​മ കു​ട​പ്പ​ന​കു​ളം പ​ടി​ഞ്ഞാ​റേ ചെ​രു​വി​ൽ വി. ​പി. മ​ത്താ​യിയു​ടെ മ​ര​ണ​ത്തി​ൽ വ​നം വ​കു​പ്പി​ന്‍റെ വീ​ഴ്ച​ക​ൾ നി​ര​ത്തി പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​ട്ടും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രെ​ന്ന്കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ ്തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ഈ ​കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പാ​ണാ​നി​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ പ​ള്ള​ത്തു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി മു​ഴി​ക്കു​ഴി​യി​ൽ, അ​നി​ൽ പ​യ്യാ​നി​ക്ക​ൽ, രാ​ജു തെ​റ്റാ​ലി​ൽ, തോ​മ​സ് വ​ണ്ടാ​നം, ജോ​യി കു​ഴി​ഞ്ഞാ​നി ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.