മാ​ർ​ക്ക​റ്റ് റോ​ഡി​ൽ അ​ഴി​യാ​ക്കു​രു​ക്ക്; പൂ​ച്ച​യ്ക്ക് ആ​രു മ​ണി​കെ​ട്ടും?
Tuesday, August 4, 2020 10:21 PM IST
തൊ​ടു​പു​ഴ:​ ന​ഗ​ര​ത്തി​ലെ പ​ല റോ​ഡു​ക​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്പോ​ഴും പ​രി​ഹാ​ര ന​ട​പ​ടി​യി​ല്ല. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നാ​യി നി​ർ​മി​ച്ച ബൈ​പാ​സു​ക​ളി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല.​ഗ​താ​ഗ​ത​ക്കു​രു​ക്ക് ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത് മാ​ർ​ക്ക​റ്റ് റോ​ഡി​ലാ​ണ്.​

എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളും കാ​റ്റി​ൽ​പറ​ത്തി സ​ദാ​സ​മ​യ​വും ഇ​വി​ടെ ച​ര​ക്ക് ക​യ​റ്റി​റ​ക്ക് ന​ട​ത്തു​ന്ന​താ​ണ് ഇ​വി​ടെ അ​ഴി​യാ​ക്കു​രു​ക്കി​നു കാ​ര​ണം.​ ഒ​രേ​സ​മ​യം ഒ​ന്നി​ലേ​റെ വ​ലി​യ ലോ​റി​ക​ൾ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്ത് ച​ര​ക്ക് ക​യ​റ്റി​റ​ക്ക് ന​ട​ത്തു​ന്നു​ണ്ട്.​ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്ര​മാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കാ​നാ​കു​ന്ന​ത്.​ഇ​തു​പ​ല​പ്പോ​ഴും അ​പ​ക​ട​വും ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു.

നേ​ര​ത്തെ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഗ​താ​ഗ​ത കു​രു​ക്ക് മു​റു​കി​യ​തോ​ടെ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​ര​ക്ക് ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ ച​ര​ക്കി​റ​ക്കു​ന്ന​തു നി​രോ​ധി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് രാ​വി​ലെ എ​ട്ടു​മു​ത​ൽ പ​ത്തു​വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച​ര​വ​രെ​യും ലോ​ഡി​റ​ക്കു​ന്ന​തി​നാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.​ഇ​തു വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​മി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നു സ​ഹാ​യി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്നു ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഇ​ല്ലാ​താ​യ​തോ​ടെ എ​ല്ലാം തോ​ന്നും​പ​ടി​യാ​യി.​ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ വ​ല​യു​ക​യാ​ണ്.​കോ​വി​ഡി​നെ തു​ട​ർ​ന്നു പൊ​തു​വാ​ഹ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ പേ​രും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ന​ഗ​ര​ത്തി​ൽ വാ​ഹ​ന​പെ​രു​പ്പ​വും ഏ​റി​യി​രി​ക്കു​ക​യാ​ണ്.​മാ​ർ​ക്ക​റ്റ് റോ​ഡി​ലാ​ണെ​ങ്കി​ൽ ആ​ർ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​ലി​യ ലോ​റി പാ​ർ​ക്ക് ചെ​യ്ത് ച​ര​ക്ക് ക​യ​റ്റി​റ​ക്ക് ന​ട​ത്താ​നാ​കു​മെ​ന്ന​താ​ണ് നി​ല​വി​ലെ സ്ഥി​തി.​വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ ഒ​രു​ഭാ​ഗ​ത്ത് ലോ​റി പാ​ർ​ക്ക് ചെ​യ്യു​ന്ന​തോ​ടെ മ​റു​ഭാ​ഗ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നാ​കാ​തെ വ​രു​ന്ന​താ​ണ് ഇ​വി​ടെ ഗ​താ​ഗ​ത​കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്ന​ത്.​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തു​മു​ത​ൽ അ​ട​യ്ക്കു​ന്ന​തു​വ​രെ ഇ​താ​ണ് മാ​ർ​ക്ക​റ്റ് റോ​ഡി​ലെ സ്ഥി​തി.

നടപടിവേണം


കോ​വി​ഡ് സ​മ​യ​ത്തും ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ക​യാ​ണ്.​മാ​ർ​ക്ക​റ്റ് റോ​ഡി​ൽ പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ ലോ​ഡ് ക​യ​റ്റി​റ​ക്ക് പൂ​ർ​ണ​മാ​യി നി​രോ​ധി​ക്ക​ണ​മെ​ന്നും വ​ണ്‍​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും നേ​ര​ത്തെ ന​ട​ത്തി​യ ജ​ന​കീ​യ ട്രാ​ഫി​ക് ലോ​ക് അ​ദാ​ല​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ഗ​താ​ഗ​ത​പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.​പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണം.

- ജെ​യിം​സ് ടി. ​മാ​ളി​യേ​ക്ക​ൽ,
പ്ര​സി​ഡ​ന്‍റ്, ട്രാ​ക്ക് തൊ​ടു​പു​ഴ


പൊ​തു​ജ​ന​ങ്ങ​ളു​ടെ യാ​ത്ര​യെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​തി​ര​ക്കേ​റി​യ ഭാ​ഗ​ങ്ങ​ളി​ൽ ലോ​ഡി​റ​ക്കു​ന്ന​തി​നു സ​മ​യ​ക്ലി​പ്ത​ത വേ​ണം.​പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്

- മ​നോ​ജ് കോ​ക്കാ​ട്ട്,
കെ​പി​സി​സി മൈ​നോ​രി​റ്റി
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്
സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ.