മ​ഴ പെ​യ്താ​ൽ വൈ​ദ്യു​തി​യു​ടെ നാ​ട്ടി​ൽ വൈ​ദ്യു​തി വി​രു​ന്നു​കാ​ര​ൻ
Tuesday, August 4, 2020 10:21 PM IST
മൂ​ല​മ​റ്റം: മ​ഴ പെ​യ്താ​ൽ വൈ​ദ്യു​തി​യു​ടെ നാ​ട്ടി​ൽ വൈ​ദ്യു​തി വി​രു​ന്നു​കാ​ര​നാ​വു​ക​യാ​ണ്. ഒ​രു ദി​വ​സം നി​ര​വ​ധി ത​വ​ണ​യാ​ണ് മൂലമറ്റത്ത് വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത്. കാ​റ്റോ മ​ഴ​യോ എ​ത്തി​യാ​ൽ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​വും ,പ​രീ​ക്ഷ​യും അ​വ​താ​ള​ത്തി​ലാ​കു​ന്നു. സ​ർ​ക്കാ​ർ ഓ​ഫീസു​ക​ൾ, ബാ​ങ്കു​ക​ൾ, ക​ച്ച​വ​ട​ക്കാ​ർ, ഓ​ണ്‍​ലൈ​ൻ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും വൈ​ദ്യു​തി മു​ട​ക്ക​ത്തി​ൽ ന​ട്ടം തി​രി​യു​ക​യാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ അ​പേ​ക്ഷ​ക​ളും, സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും, ഓ​ണ്‍ ലൈ​ൻ ആ​ക്കി​യെ​ങ്കി​ലും വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തു​മൂ​ലം എ​ല്ലാം താ​റു​മാ​റാ​കു​ക​യാ​ണ്. മ​ഴ മൂ​ലം ട​ച്ചിം​ഗ് വെ​ട്ട​ൽ അ​ട​ക്ക​മു​ള്ള മി​ക്ക ജോ​ലി​ക​ളും വൈ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ പ​ല​യി​ട​ങ്ങ​ളി​ലും ലൈ​നി​ൽ മ​ര​ച്ചി​ല്ല​ക​ൾ മു​ട്ടി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് പ​തി​വാ​ണ്.
കു​ട്ടി​ക​ളു​ടെ ജീ​വി​തം പ​ന്താ​ടു​ന്ന ന​ട​പ​ടി​യാ​ണ് വൈ​ദ്യു​തി ബോ​ർ​ഡ് സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ത് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.
വൈ​ദ്യു​തി ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.