രാജകുമാരി മേഖലയിൽ മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി വി​ത​ര​ണം താ​റു​മാ​റാ​യി
Tuesday, August 4, 2020 10:23 PM IST
രാ​ജ​കു​മാ​രി: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണു വൈ​ദ്യു​ത​ബ​ന്ധം ത​ക​രാ​റി​ലാ​യി. രാ​ജ​കു​മാ​രി, ശാ​ന്ത​ന്പാ​റ, ഖ​ജ​നാ​പ്പാ​റ മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യും പ​ക​ലും തോ​രാ​ത്ത മ​ഴ​യും അ​തി​ശ​ക്ത​മാ​യ കാ​റ്റു​മാ​യി​രു​ന്നു. ഈ ​മേ​ഖ​ല​ക​ളി​ൽ മ​രം​വീ​ണ് വ്യാ​പ​ക​മാ​യി പോ​സ്റ്റു​ക​ൾ ന​ശി​ച്ചു. കെ ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് മ​രം വെ​ട്ടി​മാ​റ്റി​യാ​ണ് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലെ റോ​ഡു​ക​ളി​ൽ മ​രം വീ​ണ​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.
പൂ​പ്പാ​റ ഗാ​ന്ധി​ന​ഗ​ർ തോ​ട്ടു​മു​ക്കി​ൽ അ​ല​ക്സാ​ണ്ട​റു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ മ​രം​വീ​ണു. അ​ടു​ക്ക​ള ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​ല​ക്സാ​ണ്ട​റും ഭാ​ര്യ ജ്ഞാ​ന​മ​ണി​യും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.
മ​രം​വീ​ഴ്ച ശ​ക്ത​മാ​യ​തി​നാ​ൽ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലെ വി​ള​വെ​ടു​പ്പും പ്ര​തി​സ​ന്ധി​യി​ലാ​യി. ഒ​റ്റ​പ്പെ​ട്ട തോ​ട്ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ പ​ണി​ക​ൾ ന​ട​ന്ന​ത്.
നി​ര​വ​ധി ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ മ​രം ക​ട​പു​ഴ​കി​വീ​ണും ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു​വീ​ണും ഏ​ല​കൃ​ഷി​യും വ്യാ​പ​ക​മാ​യി ന​ശി​ച്ചു.

ഏ​ത്ത​വാ​ഴ തോ​ട്ടം ന​ശി​ച്ചു

ചെ​റു​തോ​ണി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഏ​ത്ത​വാ​ഴ​ത്തോ​ട്ടം ന​ശി​ച്ചു. മ​ണി​യാ​റ​ൻ​കു​ടി താ​ഴ​ത്തു​മോ​ട​യി​ൽ ജോ​യി​യു​ടെ വാ​ഴ​ത്തോ​ട്ട​മാ​ണ് ക​ഴി​ഞ്ഞ​രാ​ത്രി മ​ഴ​യൊ​ടൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ന​ശി​ച്ച​ത്.
പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് കൃ​ഷി​ചെ​യ്ത അ​ഞ്ഞൂ​റ് ഏ​ത്ത​വാ​ഴ​യി​ൽ കു​ല​ച്ച നാ​നൂ​റോ​ളം വാ​ഴ കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണു. പ​കു​തി മൂ​പ്പാ​യ വാ​ഴ​ക്കു​ല​ക​ളാ​ണ് ന​ശി​ച്ച​ത്.
പൈ​നാ​വ് എ​സ്ബി​ഐ​യി​ൽ​നി​ന്നും മൂ​ന്നു​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്താ​ണ് ജോ​യി കൃ​ഷി ചെ​യ്തി​രു​ന്ന​ത്. സ്ഥ​ല​ത്തി​ന് പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ൽ വാ​ഴ​ത്തോ​ട്ടം ഇ​ൻ​ഷ്വ​ർ​ചെ​യ്യാ​ൻ കൃ​ഷി​വ​കു​പ്പ് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ജോ​യി​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.