നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം
Tuesday, August 4, 2020 10:23 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. നെ​ടു​ങ്ക​ണ്ട​ത്ത് ര​ണ്ടു വീ​ടു​ക​ളും രാ​ജ​കു​മാ​രി രാ​ജാ​ക്കാ​ട്, വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ വീ​ടു​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കാ​റ്റി​ൽ വൈ​ദ്യു​തി ക​ന്പി​ക​ളും പോ​സ്റ്റു​ക​ളും ത​ക​ർ​ന്ന് മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി. കെ ​എ​സ്ഇ​ബി​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​മാ​യി ശ​ക്ത​മാ​യ മ​ഴ​യാ​ണ് മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​ത്. ക​ന​ത്ത കാ​റ്റി​ൽ നെ​ടു​ങ്ക​ണ്ടം ച​ക്ക​കാ​നം ഉ​മി​ക്കു​ന്നേ​ൽ ബേ​ബി മാ​ത്യു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ മ​രം​വീ​ണു. വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ചാ​റ​ൽ​മെ​ട്ടി​ൽ ശ​ക്ത​മാ​യ കാ​റ്റി​നെ​ത്തു​ട​ർ​ന്ന് മ​രം​വീ​ണ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ടി.​ഡി. രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ന​വ​ജാ​ത ശി​ശു ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് ഇ​വ​ർ ഓ​ടി​മാ​റി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.
നെ​ടു​ങ്ക​ണ്ടം കെ ​എ​സ്ഇ​ബി സെ​ക്ഷ​നു​കീ​ഴി​ൽ 22 ഇ​ട​ങ്ങ​ളി​ൽ മ​രം​വീ​ണ് വൈ​ദ്യു​തി ക​ന്പി​ക​ൾ ന​ശി​ച്ചു. ര​ണ്ടു പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞി​ട്ടു​ണ്ട്. മ​ഞ്ഞ​പ്പാ​റ, പാ​ന്പാ​ടും​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 11 കെ​വി ലൈ​നി​ൽ മ​രം​വീ​ണ് ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി ബ​ന്ധം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പു​ന​സ്ഥാ​പി​ക്കാ​നാ​യ​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ മു​ഴു​വ​ൻ ക​ണ​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. കോ​വി​ഡ് മൂ​ലം പ​കു​തി​യോ​ളം ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ഡ്യൂ​ട്ടി​യി​ലു​ള്ള​ത്. ഇ​ന്ന​ത്തോ​ടെ​യേ മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കാ​നാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
തൂ​ക്കു​പാ​ലം സെ​ക്ഷ​നു കീ​ഴി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. 12 ഇ​ട​ങ്ങ​ളി​ൽ മ​രം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണു വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. അ​ഞ്ചോ​ളം പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ 10 മ​ണി​ക്കൂ​ർ മു​ണ്ടി​യെ​രു​മ, തൂ​ക്കു​പാ​ലം, രാ​മ​ക്ക​ൽ​മെ​ട്ട് ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. കോ​വി​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യ​ത് ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചു. കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം മു​ട​ങ്ങി​യ​തി​നോ​ടൊ​പ്പം ഫോ​ണ്‍ ചാ​ർ​ജു​ചെ​യ്യാ​നാ​കാ​ഞ്ഞ​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു.
ക​ന​ത്ത കാ​റ്റി​ൽ ഏ​ഴു​കും​വ​യ​ലി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്ന കൂ​റ്റ​ൻ മ​രം വീ​ണ് 11 കെ​വി ലൈ​ൻ ത​ക​ർ​ന്നു. മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഒ​ന്പ​ത് പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു. 11 കെ​വി ലൈ​ൻ സ്ഥാ​പി​ച്ചി​രു​ന്ന പോ​സ്റ്റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന മ​രം വെ​ട്ടി​മാ​റ്റു​ന്ന​തി​നാ​യി നി​ര​വ​ധി ത​വ​ണ കെ ​എ​സ്ഇ​ബി​യു​ടെ ഇ​ര​ട്ട​യാ​ർ സെ​ക്ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. 11 കെ​വി ലൈ​ൻ കൃ​ഷി​യി​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി റോ​ഡ​രി​കി​ലൂ​ടെ പു​ന​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തം​ഗം ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ക​വു​ന്തി, ഉ​ടു​ന്പ​ൻ​ചോ​ല, ചേ​ന്പ​ളം, ച​ക്ക​ക്കാ​നം തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​രം​വീ​ണ് വൈ​ദ്യു​തി​ബ​ന്ധ​വും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ക​വു​ന്തി - അ​ഞ്ചു​മു​ക്ക് റോ​ഡി​ൽ വ​ലി​യ ചേ​ല​മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മ​രം വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷോ​ജി പി. ​നാ​യ​ർ, സ​ണ്ണി വ​ർ​ഗീ​സ്, നോ​ബി​ൾ, എം.​ആ​ർ. സ​ന്തോ​ഷ്, കെ. ​സ​ന്തോ​ഷ്, കേ​ശ​വ പ്ര​തീ​പ്, ഷാ​ജി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​ത്. കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ക​ല്ലു​ക​ൾ റോ​ഡി​ലേ​ക്ക് പ​തി​ച്ചു.