ദു​ര​ന്ത​നി​വാ​ര​ണ സ​ന്ന​ദ്ധ സേ​ന​യു​മാ​യി ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ
Wednesday, August 5, 2020 9:48 PM IST
തൊ​ടു​പു​ഴ: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ചെ​യ​ർ​മാ​നാ​യു​ള്ള ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി ജ​ന​ങ്ങ​ളെ​യും സ​ർ​ക്കാ​രി​നെ​യും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ന്ന​ദ്ധ സേ​ന രൂ​പീ​ക​രി​ക്കു​ന്നു.
ജി​ല്ല​യി​ലെ അ​ഞ്ചു താ​ലൂ​ക്ക്ക​ളി​ലും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കു​ക​ളി​ലേ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്ന​താ​ണ് ആ​ദ്യ ഘ​ട്ട പ​ദ്ധ​തി. പ​രി​ശീ​ല​നം നേ​ടി​യ പ്ര​വ​ർ​ത്ത​ക​രെ ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ ആ​ളു​ക​ളെ ഈ ​രം​ഗ​ത്ത് സ​ജീ​വ​മാ​ക്കു​ക​യാ​ണ് ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ല​ക്ഷ്യം. ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധ​രാ​യ ക​ർ​മ​സേ​ന​യു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​ക, പൊ​തു നി​ര​ത്തു​ക​ളി​ലെ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, ദു​ര​ന്ത​ത്തി​ൽ അ​ക​പ്പ​ടു​ന്ന​വ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി അ​ടി​യ​ന്ത​ര സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക, പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട വീ​ടു​ക​ളി​ലെ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യു​ക തു​ട​ങ്ങി ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളെ​യും സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് സ​ന്ന​ദ്ധ​സേ​ന​യു​ടെ മു​ഖ്യ​ല​ക്ഷ്യം. സ​ന്ന​ദ്ധ​സേ​ന​യി​ൽ അം​ഗ​മാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ [email protected] എ​ന്ന ഈ ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 8157029914, 8281282948 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ലോ ര​ണ്ട് ദി​വ​സ​ത്തി​ന​കം പേ​രും വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​റും ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ ഡീ​ൻ കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.