ക​ർ​ക്കി​ട​കം പെ​യ്തു തു​ട​ങ്ങി​യ​തോ​ടെ പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞു
Wednesday, August 5, 2020 9:58 PM IST
ഉ​പ്പു​ത​റ: ക​ർ​ക്കി​ട​ക​ത്തി​ൽ പെ​യ്തി​റ​ങ്ങാ​ൻ മ​ടി​ച്ചു​നി​ന്ന കാ​ല​വ​ർ​ഷം മൂ​ന്നു രാ​ത്രി​യും പ​ക​ലും തോ​രാ​തെ പെ​യ്ത​പ്പോ​ൾ പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ന്നു​വി​ട്ട​ത് രാ​ത്രി​യു​ടെ മ​റ​പി​ടി​ച്ചാ​ണ്. കൈ​യി​ൽ കി​ട്ടാ​നു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യി പ​ള്ളി​യി​ലും മ​റ്റു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കും ആ​ളു​ക​ൾ ഓ​ടി​യ​തി​ന്‍റെ ഭീ​തി വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല. കാ​ല​ങ്ങ​ളോ​ളം മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​നെ​തി​രെ സ​മ​രം ചെ​യ്ത സ​മ​ര​പ​ന്ത​ലും ക​ഴി​ഞ്ഞ പ്ര​ള​യം ക​വ​ർ​ന്നെ​ടു​ത്തു. ഇ​നി ഒ​രു പ്ര​ള​യ​ത്തെ​കൂ​ടി അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ പെ​രി​യാ​ർ തീ​ര​ദേ​ശ വാ​സി​ക​ൾ​ക്ക് ത്രാ​ണി​യി​ല്ല.

ക​ഴി​ഞ്ഞ പ്ര​ള​യ​ങ്ങ​ളി​ൽ ഏ​റ്റ​വും നാ​ശം വി​ത​ച്ച​ത് ചാ​പ്പാ​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു. മൂ​ന്നു​ദി​വ​സ​മാ​യി നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യും അ​തി​നൊ​പ്പ​മു​ള്ള കാ​റ്റും വ​ള​രെ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ച​പ്പാ​ത്ത് പാ​ല​ത്തി​ന്‍റെ മു​ക്കാ​ൽ ഭാ​ഗ​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. 2018-ലെ ​പ്ര​ള​യ​ത്തി​ൽ ആ​ദ്യ​മാ​യി ഉ​പ്പു​ത​റ പാ​ല​വും മൂ​ടി. എ​ല്ലാ​വ​ർ​ഷ​വും കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കു​ന്പോ​ൾ മു​ല്ല​പ്പെ​രി​യാ​ർ എ​ന്ന ജ​ല​ബോം​ബി​നെ ഭ​യ​ന്ന് നെ​ഞ്ചി​ൽ നെ​രി​പ്പോ​ടു​മാ​യാ​ണ് ആ​ളു​ക​ൾ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ പ​ക​ൽ മ​ഴ​യു​ടെ ശ​ക്തി അ​ൽ​പം കു​റ​ഞ്ഞെ​ങ്കി​ലും പെ​രി​യാ​റ്റി​ലെ നീ​രൊ​ഴു​ക്കി​ന് കു​റ​വു​ണ്ടാ​യി​ട്ടി​ല്ല.