സ​ർ​ക്കാ​ർ അ​ലം​ഭാ​വം വെ​ടി​യ​ണ​മെ​ന്ന്
Wednesday, August 5, 2020 9:58 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​ലം​ഭാ​വ​വും സാ​ധാ​ര​ണ​ ജ​ന​ങ്ങ​ളു​ടെ​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ച്ച് ര​ക്ഷ​പെ​ടാ​മെ​ന്ന ധാ​ര​ണ ഇ​ട​തു​സ​ർ​ക്കാ​രി​ന് വേ​ണ്ടെ​ന്ന് മാ​ത്യു സ്റ്റീ​ഫ​ൻ എ​ക്സ് എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും നി​ല​പാ​ടും ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ രോ​ഗ​വ്യാ​പ​നം ഇ​ത്ര​യു​മു​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്പോ​ൾ അ​ത് ഉ​ൾ​കൊ​ള്ളാ​ൻ ത​യാ​റാ​കാ​തെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് തി​രി​ച്ച​ടി​യാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​ദ്യു​തി
മു​ട​ങ്ങും

തൊ​ടു​പു​ഴ: 11 കെ​വി ലൈ​നി​ൽ ട​ച്ച് വെ​ട്ട് ന​ട​ക്കുന്ന​തി​നാ​ൽ ആ​ല​ക്കോ​ട് പ​രി​ധി​യി​ലെ ഇ​ളം​ദേ​ശം, തേ​ൻ​മാ​രി, വെ​ട്ടി​മ​റ്റം, തൈ​ത്തോ​ട്ടം, കൊ​ന്താ​ല​പ​ള്ളി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​ക​ളി​ൽ ഇന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ അ​ഞ്ചു​വ​രെ വൈദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇബി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.