ഗ​താ​ഗ​ത​ നി​യ​മ​ലം​ഘ​നം​ ത​ട​യാ​ൻ ഇ - ​പോ​സ് മെ​ഷീ​നെ​ത്തി, ഇ​നി പി​ടി​വീ​ഴും
Thursday, August 6, 2020 10:16 PM IST
തൊ​ടു​പു​ഴ: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി പി​ഴ​യ​ട​പ്പി​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ ഇ-​പോ​സ് മെ​ഷീ​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ടു​ക്കി​യി​ലും തു​ട​ങ്ങി.
വാ​ഹ​ന പ​രി​ശോ​ധ​ന പൂ​ർ​ണ​മാ​യും ക​ന്പ്യൂ​ട്ട​ർ​വ​ത്ക​രി​ച്ച് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി വാ​ഹ​ന ഉ​ട​മ​ക​ളെ കൊ​ണ്ട് പി​ഴ​യ​ട​പ്പി​ക്കാ​നാണ് ഇ-​പോ​സ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്ക​ൽ, സീ​റ്റ്ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്ക​ൽ, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ക തു​ട​ങ്ങി എ​ല്ലാ കു​റ്റ​കൃ​ത്യ​ങ്ങ​ളും ഇ-​പോ​സ് മെ​ഷീ​നി​ൽ പ​തി​യും. ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യാ​ണ് മെ​ഷീ​നി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സേ​വ് ചെ​യ്യ​പ്പെ​ടു​ന്ന​ത്.
ഫോ​ട്ടോ എ​ടു​ക്കു​ന്പോ​ൾ ത​ന്നെ വാ​ഹ​ന ന​ന്പ​ർ മെ​ഷീ​നി​ൽ തെ​ളി​യും. അ​തി​നാ​ൽ വാ​ഹ​ന​ത്തി​ന് ഏ​തൊ​ക്കെ രേ​ഖ​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് ഇ​തി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ക​യും ചെ​യ്യും. വാ​ഹ​ന​മോ​ടി​ക്കു​ന്ന ആ​ളി​ൽ നി​ന്നും രേ​ഖ​ക​ൾ വാ​ങ്ങി പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ല. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ പി​ഴ​ത്തു​ക എ​ത്ര​യാ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഉ​ട​മ​യ്ക്ക് സ​ന്ദേ​ശം ല​ഭി​ക്കും. വാ​ഹ​ന ഉ​ട​മ ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലാ​യാ​ലും അ​വി​ടെ​യി​രു​ന്ന് പി​ഴ​ത്തു​ക അ​ട​യ്ക്കാ​നും സം​വി​ധാ​ന​മു​ണ്ട്. പേ​പ്പ​ർ​ലെ​സ് സം​വി​ധാ​ന​മാ​യ​തി​നാ​ൽ ഏ​തു രീ​തി​യി​ലും നി​യ​മ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്നും വ​ഴു​തി മാ​റാ​നും ക​ഴി​യി​ല്ല. കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ മെ​ഷീ​നി​ൽ ഭ​ദ്ര​മാ​യി​രി​ക്കും.
സാ​ധാ​ര​ണ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു പോ​ലെ മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. തൊ​ടു​പു​ഴ​യി​ൽ ഇ-​പോ​സ് മെ​ഷീ​ൻ പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി.​എ.​ ന​സീ​ർ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ഹ​രി​കൃ​ഷ്ണ​ൻ, എം​വി​ഐ സി.​പി.​സ​ക്കീ​ർ, മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.