ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണം: ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ്
Saturday, August 8, 2020 10:41 PM IST
ക​ട്ട​പ്പ​ന: രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ​തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്താ ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.
പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ മ​ണ്ണി​ന​ടി​യി​ൽ അ​ക​പ്പെ​ട്ട് കാ​ണാ​താ​വു​ക​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​വ​ർ അ​നേ​ക​രാ​ണ്. ഏ​ല​പ്പാ​റ, വാ​ഗ​മ​ണ്‍ ഉ​ൾ​പ്പെടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ അ​ന​വ​ധി ദു​ര​ന്ത​ങ്ങ​ൾ​ക്കാ​ണ് മ​ല​യോ​ര മേ​ഖ​ല സാ​ക്ഷ്യം​വ​ഹി​ച്ച​ത്.
ലോ​ക​ത്തെ​യാ​കെ ഗ്ര​സി​ച്ചി​രി​ക്കു​ന്ന കോ​വി​ഡ് - 19 മ​ഹാ​വ്യാ​ധി​യു​ടെ തീ​വ്ര​വ്യാ​പ​ന​ത്തി​ൽ വേ​ദ​നി​ച്ചു​ക​ഴി​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​നാ​വാ​ത്ത പ്ര​ഹ​ര​മാ​ണ് ഈ ​ദു​ര​ന്ത​ങ്ങ​ൾ. എ​ല്ലാ​വ​രു​ടേ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പെ​ട്ടി​രി​ക്കു​ന്ന​വ​രെ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​മോ​ദി​ച്ചു.
ഇ​ടു​ക്കി ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ ദു​ര​ന്ത മേ​ഖ​ല​ക​ളി​ലെ​ത്തി മ​റ്റു സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത ആ​ഹ്വാ​നം​ചെ​യ്തു.