ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷാ തീ​യ​തി നീ​ട്ട​ണം
Monday, August 10, 2020 9:35 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും മൂ​ലം വൈ​ദ്യു​തി​ഗ​താ​ഗ​ത ഇ​ന്‍റ​ർ​നെ​റ്റ് ത​ട​സ​ങ്ങ​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 15 വ​രെ നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​മ​ന്ത്രി​ക്കും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി. അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളും ല​ഭി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ വൈ​ദ്യു​തി, ഇ​ന്‍റ​ർ​നെ​റ്റ് ത​ട​സ​ങ്ങ​ൾ മൂ​ലം ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം.​പി ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്.