മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​രെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തും
Monday, August 10, 2020 9:35 PM IST
നെ​ടു​ങ്ക​ണ്ടം: മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​വ​രെ ലൈ​ഫ് മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കും. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കു​ത​ല മ​ഴ​ക്കെ​ടു​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ന്ത്രി എം.​എം. മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ന​ട​ന്ന​ത്.
ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കും. ഒ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ഴ​ക്കെ​ടു​തി വി​ല​യി​രു​ത്തു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ, പോ​ലീ​സ്, വ​നം വ​കു​പ്പ്, ഫ​യ​ർ​ഫോ​ഴ്സ്, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കും. വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ട​ണ്ട്. 131 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും നാ​ലു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​ഞ്ചി​ട​ത്ത് ഉ​രു​ൾ​പൊ​ട്ട​ലും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യി. ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കൃ​ഷി​നാ​ശ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക്
ആം​ബു​ല​ൻ​സ് ന​ൽ​കും

നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് ആം​ബു​ല​ൻ​സ് ന​ൽ​കു​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി അ​റി​യി​ച്ചു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യും കോ​വി​ഡ് വ്യാ​പ​ന​വും പ​രി​ഗ​ണി​ച്ചാ​ണ് എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നും ആം​ബു​ല​ൻ​സ് അ​നു​വ​ദി​ച്ച​ത്. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ആം​ബു​ല​ൻ​സ് ഇ​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു.
മ​ഴ​ക്കെ​ടു​തി​യും കോ​വി​ഡ് വ്യാ​പ​ന​വും രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി പ്ര​ത്യേ​ക ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും. ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ യാ​ത്ര​ക്കാ​ർ ഇ​രി​ക്കു​ന്ന ഭാ​ഗ​വും ഡ്രൈ​വ​റു​ടെ സീ​റ്റും ത​മ്മി​ൽ വേ​ർ​തി​രി​ക്കാ​നും സാ​നി​റ്റൈ​സ​റു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ക​രു​താ​നും നി​ർ​ദേ​ശം ന​ൽ​കി.
ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റ​വ​ന്യൂ, പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.