പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ശാ​ന്തി​പ്പാ​ലം പു​ന​ർ​നി​ർ​മി​ച്ചു
Monday, August 10, 2020 9:40 PM IST
ക​ട്ട​പ്പ​ന: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ശാ​ന്തി​പാ​ലം അ​ഞ്ചു​മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി. ഫ്ര​ണ്ട്സ് ഓ​ഫ് ക​ട്ട​പ്പ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യും ക​ട്ട​പ്പ​ന ഓ​ഫ് റോ​ഡ്സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശാ​ന്തി​പാ​ലം പു​ന​ർ​നി​ർ​മി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പെ​രി​യാ​റി​ലെ ശ​ക്ത​മാ​യ മ​ല​വെ​ള്ള പാ​ച്ചി​ലി​ൽ ശാ​ന്തി പാ​ലം ത​ക​ർ​ന്ന​ത്. ഇ​തോ​ടെ മ്ലാ​മ​ല​യി​ലെ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് വാ​ർ​ഡു​ക​ളും ഏ​ല​പ്പാ​റ, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ര​ണ്ടു​വീ​തം വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണ് മ്ലാ​മ​ല.

ഒ​ഴു​കി​യെ​ത്തി പാ​ല​ത്തി​ൽ ഒ​ഴു​ക്കി​നു ത​ട​സ​മാ​യി കു​ടു​ങ്ങി​യ വ​ലി​യ മ​ര​ങ്ങ​ൾ വ​ടം​കെ​ട്ടി പു​ഴ​യി​ലി​റ​ങ്ങി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ മു​റി​ച്ചു​മാ​റ്റി​യ​ത്. വ​ലി​യ പാ​റ​ക​ൾ മാ​റ്റു​വാ​നാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും എ​ത്തി​ച്ചി​രു​ന്നു.

ഫ്ര​ണ്ട്സ് ഓ​ഫ് ക​ട്ട​പ്പ​ന ര​ക്ഷാ​ധി​കാ​രി ഷാ​ജി നെ​ല്ലി​പ്പ​റ​ന്പി​ൽ, പ്ര​സി​ഡ​ന്‍റ് ജോ​ഷി മ​ണി​മ​ല, സെ​ക്ര​ട്ട​റി സൂ​ര്യ​ലാ​ൽ സു​ഗ​ത​ൻ, റെ​സ്ക്യൂ വി​ഭാ​ഗം കോ - ​ഓ​ർ​ഡി​നേ​റ്റ​ർ സി​ജോ എ​വ​റ​സ്റ്റ്, ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​നം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം മാ​ത്യു എ​ണ്ണ​യ്ക്ക​ൽ, ക​ട്ട​പ്പ​ന ഓ​ഫ് റോ​ഡ്സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഉ​ഷാ​ന​ന്ദ​ൻ, ടോ​മി ആ​നി​ക്കാ​മു​ണ്ട, ര​ജീ​ഷ് ടി. ​ര​ഘു, മ​ഹേ​ഷ് സോ​ഡി​യാ​ക്, വി​ഷ്ണു മോ​ഹ​ൻ, ജി​ജോ ഏ​നാ​മ​റ്റം, എ​ബി എ​ഴു​കും​വ​യ​ൽ, ബി​നോ​യി ക​ല്ലോ​ലി​പ​റ​ന്പി​ൽ, അ​ജു ജേ​ക്ക​ബ്, എ​ബി എ​വ​റ​സ്റ്റ്, ജി​തി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി