ക​രാ​റു​കാ​രു​ടെ സ​മ​രം: കു​ടി​വെ​ള​ള വി​ത​ര​ണം അ​വ​താ​ള​ത്തി​ൽ
Monday, August 10, 2020 9:40 PM IST
തൊ​ടു​പു​ഴ: കു​ടി​ശി​ക കി​ട്ടാ​ത്ത​ത് മൂ​ലം ക​രാ​റു​കാ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബ​ഹി​ഷ്ക്ക​രി​ച്ച​തോ​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി ജ​ല​വി​ത​ര​ണം അ​വ​താ​ള​ത്തി​ൽ. ഈ ​മാ​സം ഒ​ന്നു മു​ത​ലാ​ണ് ക​രാ​റു​കാ​രു​ടെ സം​ഘ​ട​ന​യാ​യ വാ​ട്ട​ർ അ​ഥോ​റി​റ്റി കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജോ​ലി​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്. ഇ​തി​ന് ശേ​ഷം അ​റ്റ​കു​റ്റ​പ്പ​ണി നി​ല​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ശു​ദ്ധ​ജ​ല​വി​ത​ര​ണം സ്തം​ഭി​ച്ചു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളി​ൽ ത​ക​ർ​ന്ന കു​ടി​വെ​ള​ള വി​ത​ര​ണ പൈ​പ്പു​ക​ളു​ടെ ത​ക​രാ​ർ ഒ​രി​ട​ത്തും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല.
18 മാ​സ​ത്തെ കു​ടി​ശി​ക​യാ​യി 470 കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന​ത്തെ ക​രാ​റു​കാ​ർ​ക്ക് കി​ട്ടാ​നുള്ള​ത്. സം​സ്ഥാ​ന പ്ലാ​ൻ, എ​ഡി​എ​ഫ്, ബ​ജ​റ്റ് വി​ഹി​തം എ​ന്നി​വ​യി​ൽ 400 കോ​ടി​യി​ലേ​റെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ 70 കോ​ടി രൂ​പ​യും കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ അ​സോ​സി​യേ​ഷ​ൻ സ​മ​രം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു.
ഇ​ക്കു​റി സ​മ​രം ആ​രം​ഭി​ച്ചി​ട്ടും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പ് ശ്ര​മ​മു​ണ്ടാ​യി​ട്ടി​ല്ല. മൂ​വാ​യി​ര​ത്തോ​ളം അം​ഗീ​കൃ​ത ക​രാ​റു​കാ​രാ​ണ് ജ​ല അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്യു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് അ​ട​ക്ക​മു​ള​ള വ​കു​പ്പു​ക​ളി​ലേ​ത് പോ​ലെ ബി​ൽ ഡി​സ്കൗ​ണ്ടിം​ഗ് സ​ന്പ്ര​ദാ​യ​ത്തി​ലൂ​ടെ ക​രാ​റു​കാ​ർ​ക്ക് പ​ണം ന​ൽ​കു​ന്ന രീ​തി വേ​ണ​മെ​ന്നാ​ണ് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഇ​ട​വെ​ട്ടി​ മേഖലയിൽ കുടിവെള്ളമില്ല

തൊ​ടു​പു​ഴ: ഇ​ട​വെ​ട്ടി മേ​ഖ​ല​യി​ൽ കു​ടി​വെ​ള​ള വി​ത​ര​ണം നി​ല​ച്ചി​ട്ട് ഏഴു ദി​വ​സം. ഒ​ന്ന​ര വ​ർ​ഷം മു​ന്പ് ക​മ്മീ​ഷ​ൻ ചെ​യ്ത ഇ​ട​വെ​ട്ടി ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ മ​ല​ങ്ക​ര പ​ന്പിം​ഗ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ശു​ദ്ധ ജ​ല​വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പ​ന്പിം​ഗ് പൈ​പ്പി​ൽ ചെ​ളി നി​റ​ഞ്ഞ​തി​നാ​ൽ ഒ​രു ദി​വ​സം വി​ത​ര​ണം മു​ട​ങ്ങി. ഇ​ത് ശ​രി​യാ​ക്കി​യ​പ്പോ​ൾ ഇ​ട​വെ​ട്ടി-​തെ​ക്കും​ഭാ​ഗം റോ​ഡി​ൽ വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം പൈ​പ്പ് പൊ​ട്ടി​യ​ത്. ക​രാ​റു​കാ​ർ ജോ​ലി ബ​ഹി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.