വെ​ട്ടി​പ്പൊ​ളി​ക്കും, പി​ന്നെ കു​ഴി​യ​ട​യ്ക്കും; ഇ​വി​ടെ കു​ഴി​യോ​ടു കു​ഴി
Tuesday, August 11, 2020 9:51 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ ഏ​റെ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന ഗ​താ​ഗ​തം ദു​ഷ്ക്ക​ര​മാ​യി. ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ഗ​താ​ഗ​ത​മു​ള്ള പാ​ത​യാ​ണി​ത്. ഗ​താ​ഗ​ത കു​രു​ക്കും പ​തി​വാ​ണ്. നാ​ലു ഭാ​ഗ​ത്തു നി​ന്നും റോ​ഡ് വ​ന്നു ചേ​രു​ന്ന ഇ​വി​ടെ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തു മൂ​ലം അ​പ​ക​ട സാ​ധ്യ​ത​യു​മേ​റി. ദി​നം​പ്ര​തി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റും ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്. രാ​ത്രി​യി​ലും മ​റ്റും വേ​ഗ​ത്തി​ലെ​ത്തു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ൾ കാ​ണു​ന്പോ​ൾ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് റോ​ഡി​ന്‍റെ അ​വ​സ്ഥ ഏ​റെ പ​രി​താ​പ​ക​ര​മാ​യ​ത്. വാ​ട്ട​ർ അ​ഥോ​റ്റി​യു​ടെ ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പു പൊ​ട്ടി​യ​തോ​ടെ​യാ​ണ് ഇ​വി​ടെ റോ​ഡ് ത​ക​രാ​നി​ട​യാ​യ​ത്. പൈ​പ്പു പൊ​ട്ടി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യ്ക്കാ​യി റോ​ഡ് വെ​ട്ടി​പ്പൊ​ളി​യ്ക്കു​ക​യാ​യി​രു​ന്നു. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് കു​ഴി താ​ത്കാ​ലി​ക​മാ​യി മൂ​ടി​യെ​ങ്കി​ലും വീ​ണ്ടും ഇ​വി​ടെ റോ​ഡ് ത​ക​ർ​ന്നു. പി​ന്നീ​ട് വീ​ണ്ടും കു​ഴി​യ​ട​ച്ചു. ര​ണ്ടു ത​വ​ണ റോ​ഡി​ൽ കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ത്തി​യെ​ങ്കി​ലും അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം മൂ​ലം റോ​ഡ് ത​ക​രു​ക​യാ​യി​രു​ന്നു.
റോ​ഡ് പ​ല ഭാ​ഗ​ത്തും ത​ക​ർ​ന്ന​തോ​ടെ​യാ​ണ് വാ​ഹ​ന ഗ​താ​ഗ​തം ദു​ഷ്ക്ക​ര​മാ​യ​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ തെ​ളി​യാ​ത്ത​തും അ​പ​ക​ട സാ​ധ്യ​ത കൂ​ട്ടു​ന്നു​ണ്ട്.