ലൈ​ഫ് മി​ഷ​ൻ പു​തി​യ അ​പേ​ക്ഷ​ക​ൾ 27 വ​രെ
Wednesday, August 12, 2020 10:09 PM IST
ഇ​ടു​ക്കി: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ഭ​വ​ന ര​ഹി​ത​രു​ടെ പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന സ​മ​യ​പ​രി​ധി 27 വ​രെ നീ​ട്ടി. നേ​ര​ത്തെ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ 14 വ​രെ ആ​യി​രു​ന്നു അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ 27 വ​രെ സ​മ​യ പ​രി​ധി ദീ​ർ​ഘി​പ്പി​ച്ച​ത്. അ​പേ​ക്ഷ​ക​ർ, റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നു​ള്ള വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​രാ​യ​വ​ർ ത​ങ്ങ​ളു​ടെ പേ​രി​ലോ കു​ടും​ബ​ത്തി​ലോ ഭൂ​മി​യി​ല്ല എ​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം കൂ​ടി ഹാ​ജ​രാ​ക്ക​ണം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വു​ണ്ട്.