കാലവർഷം: ധ​ന​സ​ഹാ​യ​ത്തി​ന് പ​ട്ട​യം മാ​ന​ദ​ണ്ഡ​മാ​ക്ക​രു​ത് -റോ​ഷി അഗസ്റ്റിൻ
Wednesday, August 12, 2020 10:12 PM IST
ചെ​റു​തോ​ണി: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ കൃ​ഷി ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് ഭൂ​മി​യു​ടെ പ​ട്ട​യം മാ​ന​ദ​ണ്ഡ​മാ​ക്ക​രു​തെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ. അ​പേ​ക്ഷ​യോ​ടൊ​പ്പം ക​രം അ​ട​ച്ച​തി​ന്‍റെ കോ​പ്പി വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്ക​ണം.

ജി​ല്ല​യി​ൽ ഏ​ലം, കു​രു​മു​ള​ക്, വാ​ഴ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കൃ​ഷി​ക​ളാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ഷ​ക ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ല. 2018-ൽ ​പ്ര​ള​യം സം​ഭ​വി​ച്ച​തി​നെ​തു​ട​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷ​യോ​ടൊ​പ്പം ക​രം കെ​ട്ടി​യ ര​സീ​ത് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഈ​വ​ർ​ഷ​വും ക​ർ​ഷ​ക​ർ​ക്ക് ഈ ​ഇ​ള​വ് തു​ട​രു​ന്ന​തി​നു സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

വി​ള​ക​ളു​ടെ നാ​ശ​ന​ഷ്ട​ത്തി​ന് ആ​നു​പാ​തി​ക​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് നി​ശ്ച​യി​ച്ച തു​ക​യാ​ണ് ഇ​പ്പോ​ഴും ന​ൽ​കി​വ​രു​ന്ന​ത്. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ന​ൽ​കു​ന്ന തു​ക​യോ​ടൊ​പ്പം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​രോ വി​ള​യ്ക്കും പു​തി​യ നി​ര​ക്ക് നി​ശ്ച​യി​ച്ചു കൂ​ടു​ത​ൽ തു​ക ന​ൽ​ക​ണം. ഭൂ​മി ഒ​ലി​ച്ചു​പോ​യ​തും മ​ണ്ണി​ടി​ഞ്ഞ​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് വി​ള​ന​ഷ്ടം ക​ണ​ക്കാ​ക്കാ​തെ സ​ഹാ​യം ന​ൽ​ക​ണം.

തോ​ടു​ക​ളും പു​ഴ​ക​ളും ക​വി​ഞ്ഞൊ​ഴു​കി കൃ​ഷി​നാ​ശ​ത്തോ​ടൊ​പ്പം വ്യാ​പ​ക​മാ​യി സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ഒ​ഴു​കി​പ്പോ​യി​ട്ടു​ണ്ട്. ഇ​വ പു​ന​ർ​നി​ർ​മി​ക്കാ​ൻ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് മു​ഖേ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്ക​ണം.

മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഡ​ബി​ൾ ക​ട്ടിം​ഗ്, ച​ട്ടി​ക്കു​ഴി, നാ​ര​ക​ക്കാ​നം മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ കൃ​ഷി​ന​ഷ്ടം എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. ക​ല്യാ​ണ​ത​ണ്ട് മ​ല​മു​ക​ളി​ൽ​നി​ന്നും ഒ​ഴു​ക്കു​വെ​ള്ള​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഏ​ലം കൃ​ഷി ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്. കൃ​ഷി ഭൂ​മി​യി​ലേ​ക്ക് ഒ​ഴു​ക്കു​വെ​ള്ളം എ​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന് ക​ട്ടിം​ഗ് ്-ക​ല്യാ​ണ​ത​ണ്ട് റോ​ഡി​ൽ നെ​ല്ലി​ക്കു​ന്നേ​ൽ പു​ര​യി​ടം ഭാ​ഗ​ത്തു ക​ല്ലു​ങ്ക് അ​ടി​യ​ന്ത​ര​മാ​യി നി​ർ​മി​ക്കു​ന്ന​തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യും എം​എ​ൽ​എ അ​നു​വ​ദി​ച്ചു.