മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് നീ​ക്കാ​ൻ ന​ട​പ​ടി​ തു​ട​ങ്ങി
Thursday, August 13, 2020 10:01 PM IST
തൊ​ടു​പു​ഴ: മ​ഴ പെ​യ്താ​ൽ പ​തി​വാ​യി മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ട് നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ നി​ന്നും മു​ത​ല​ക്കോ​ട​ത്തി​നു തി​രി​യു​ന്ന ഭാ​ഗ​ത്തെ ഓ​ട​ക​ൾ തു​റ​ന്ന് ത​ട​സം നീ​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജെ​സി ജോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച​ത്. ഇ​വി​ടെ​യു​ള്ള ക​ലു​ങ്ക് അ​ട​ഞ്ഞ് വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​താ​ണ് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​ൻ കാ​ര​ണം.
ഇ​തി​നു പു​റ​മെ ഓ​ട​യ്ക്കു​ള്ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന വാ​ട്ട​ർ​അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളും മ​ലി​ന​ജ​ലം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് സ്ലാ​ബു​ക​ൾ ഉ​യ​ർ​ത്തി​യാ​ണ് ത​ട​സം നീ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​ന്പു ചെ​യ്ത് ഒ​ഴു​ക്കി മ​റ്റു ത​ട​സ​ങ്ങ​ൾ നീ​ക്കി ജ​ല​മൊ​ഴു​ക്ക​ൽ സു​ഗ​മ​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കു​റ​ച്ചു ഭാ​ഗ​ത്തെ മാ​ത്ര​മേ ത​ട​സം നീ​ക്കാ​നാ​യു​ള്ളു. പൂ​ർ​ണ​മാ​യും ത​ട​സം നീ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്നു വ​രു​ന്ന​തെ​ന്ന് ജെ​സി ജോ​ണി പ​റ​ഞ്ഞു. പ​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രും ഓ​ട ശു​ചി​യാ​ക്ക​ൽ ജോ​ലി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.