സ്വാ​ത​ന്ത്ര്യ​ദി​നം: മ​ന്ത്രി എം.​എം. മ​ണി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും
Friday, August 14, 2020 10:00 PM IST
ഇ​ടു​ക്കി: ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ഇ​ടു​ക്കി​യി​ൽ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും. കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു ല​ളി​ത​മാ​യ രീ​തി​യി​ലാ​ണ് ഇ​ത്ത​വ​ണ സ്വാ​ത​ന്ത്ര​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. പ​തി​വി​നു വി​പ​രീ​ത​മാ​യി കു​യി​ലി​മ​ല​യി​ലെ പോ​ലീ​സ് സാ​യു​ധ​സേ​നാ ക്യാ​ന്പി​ലാ​ണ് ച​ട​ങ്ങു​ക​ൾ. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ഡെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ന്‍റെ പ​രേ​ഡ് മാ​ത്ര​മാ​ണു​ണ്ടാ​യി​രി​ക്കു​ക.
ച​ട​ങ്ങു​ക​ൾ രാ​വി​ലെ 8.40-ന് ​ആ​രം​ഭി​ക്കും. ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ്ര​വേ​ശ​നം. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സ്വാ​മി, അ​സി. ക​ള​ക്ട​ർ സൂ​ര​ജ്ഷാ​ജി തു​ട​ങ്ങി​യ​വ​രും മ​റ്റു​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.
ച​ട​ങ്ങ് ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ​യും ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.