കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി
Friday, August 14, 2020 10:00 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും ചേ​ർ​ന്ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. തോ​ട്ടം ഉ​ട​മ​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ​യ്ക്കാ​യാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.
കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 52 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നെ​ടു​ങ്ക​ണ്ടം, ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തി ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ 11 പോ​സീ​റ്റി​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്തു.
രോ​ഗ​വ്യാ​പ​നം വ്യാ​പ​ക​മാ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ​ത​ന്നെ ക​ഴി​യ​ണം, കു​ട്ടി​ക​ളും പ്രാ​യ​മു​ള്ള​വ​രും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വ​ര​വ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം, സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്ക​ണം, നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ കൈ​ക​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്ക​ണം, വ്യ​ക്തി​ശു​ചി​ത്വം പ​രി​സ​ര ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം തു​ട​ങ്ങി​യ​വ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ.
ഹോ​ട്ട​ലു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും ഒ​ഴി​കെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​യി നി​ജ​പ്പെ​ടു​ത്തി. റ​സ്റ്റ​റ​ന്‍റു​ക​ൾ​ക്ക് രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് അ​നു​വാ​ദം. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും.
ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ടാ​ക്സി​ക​ളി​ലും ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന എ​ണ്ണ​ത്തി​ന് അ​നു​സൃ​ത​മാ​യി മാ​ത്ര​മേ തൊ​ഴി​ലാ​ളി​ക​ളെ ക​യ​റ്റാ​വൂ. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നോ മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നോ ആ​രെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​യാ​ൽ വി​വ​രം ആ​രോ​ഗ്യ വ​കു​പ്പി​നു കൈ​മാ​റ​ണം. ഇ​വ​ർ നി​ശ്ചി​ത ദി​വ​സം ക്വാ​റന്‍റൈനി​ൽ ക​ഴി​യ​ണം. ക്വാ​റന്‍റൈ​നി​ൽ ക​ഴി​യു​ന്ന വ്യ​ക്തി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല.