സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി
Wednesday, September 16, 2020 9:57 PM IST
കു​മ​ളി: സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി​ക്കാ​യി ബാ​ങ്കി​ൽ​നി​ന്നും ലോ​ണ്‍ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് പ​ണം ത​ട്ടി​യെ​ടു​ത്ത് ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി. ഏ​ഴു യു​വ​തി​ക​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.
കു​മ​ളി റോ​സാ​പൂ​ക്ക​ണ്ടം സ്വ​ദേ​ശി നൗ​ഫ​ൽ എ​ന്ന​യാ​ൾ അ​ൻ​പ​തി​നാ​യി​രം രൂ​പാ​വീ​തം കൈ​പ്പ​റ്റി​യ​തി​നു​ള്ള ചെ​ക്കും യു​വ​തി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രാ​ൾ​ക്ക് പ​ത്തു​ല​ക്ഷം രൂ​പ​വീ​തം മു​ദ്രാ ലോ​ണ്‍ വാ​ങ്ങി ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.
പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നെ​ന്നു​പ​റ​ഞ്ഞ് 2020 ജ​നു​വ​രി ഏ​ഴി​നാ​ണ് പ​ണം ന​ൽ​കി​യ​ത്. പ​ശു​വ​ള​ർ​ത്ത​ൽ, ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണം, സോ​പ്പ് നി​ർ​മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്ക് ലോ​ണ്‍ വാ​ങ്ങി ന​ൽ​കാ​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ന്ന് യു​വ​തി​ക​ൾ പ​റ​യു​ന്നു. കു​മ​ളി, അ​മ​രാ​വ​തി, ച​ക്കു​പ​ള​ളം സ്വ​ദേ​ശി​ക​ളാ​യ ജി​ഷ, ആ​ലീ​സ് ത​ങ്ക​ച്ച​ൻ, ബി​ൻ​സി മേ​നോ​ജ്, ഷീ​ന പ്ര​ശാ​ന്ത്, സി​ന്ധു ബൈ​ജു, ഉ​ഷ സു​രേ​ഷ്, ബി​ന്ദു ജോ​സ് എ​ന്നി​വ​രാ​ണ് ക​ബ​ളി​പ്പി​ക്ക​ലി​ന് ഇ​ര​യാ​യ​ത്.

വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന

വ​ണ്ടി​പ്പെ​രി​യാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സാ​മൂ​ഹ്യ​വ്യാ​പ​നം ഉ​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നാ​യു​ള്ള ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ഇ​ന്ന് ന​ട​ക്കും. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വ്യാ​പാ​രി​ക​ൾ​ക്കും പ്ര​ധാ​ന​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​മാ​ണ് ടെ​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്.
എ​ട്ടു​ദി​വ​സം മു​ൻ​പാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കും കു​ടും​ബ​ത്തി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് ടൗ​ണ്‍ ഉ​ൾ​പ്പെ​ടു​ന്ന നാ​ലു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.