കോ​വി​ഡ്: താ​റു​മാ​റാ​യ സ്പീ​ഡ് പോ​സ്റ്റ് ഉ​രു​പ്പ​ടി വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു
Thursday, September 17, 2020 10:26 PM IST
തൊ​ടു​പു​ഴ: കൊ​ച്ചി ആ​ർ​എം​എ​സി​ലെ ഇ​ത​ര സം​സ്ഥാ​ന ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​താ​ള​ത്തി​ലാ​യ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ റീ​ജ​ണി​ലെ സ്പീ​ഡ് പോ​സ്റ്റ് ഉ​രു​പ്പ​ടി വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു.

സ്പീ​ഡ് പോ​സ്റ്റ് വി​ത​ര​ണം മു​ട​ങ്ങി​യ​തി​നാ​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടെ പ​ല സു​പ്ര​ധാ​ന രേ​ഖ​ക​ളും ല​ഭി​ക്കാ​തെ മേ​ൽ​വി​ലാ​സ​ക്കാ​ർ വ​ല​യു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു നി​ല നി​ന്നി​രു​ന്ന​ത്. കൊ​ച്ചി ആ​ർ​എം​എ​സ് ഓ​ഫീ​സ് ദി​വ​സ​ങ്ങ​ളോ​ള​മാ​യി അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​തി​നെ തു​ട​ർ​ന്ന് ബാ​ങ്കി​ട​പാ​ടു​ക​ൾ​ക്കാ​യു​ള്ള പ്ര​ധാ​ന രേ​ഖ​ക​ളാ​ണ് പ​ല​ർ​ക്കും ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്ന​ത്. സ്പീ​ഡ് പോ​സ്റ്റ് അ​യ​ച്ചാ​ൽ ഇ​ന്ത്യ​യി​ലെ​വി​ടെ​യും 48 മ​ണി​ക്കൂ​റി​ന​കം ല​ഭി​ക്കു​മെ​ന്നാ​ണ് ത​പാ​ൽ വ​കു​പ്പ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ആ​ഴ്ച​ക​ളോ​ള​മാ​യി എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ റീ​ജ​ണി​നു കീ​ഴി​ൽ സ്പീ​ഡ് പോ​സ്റ്റു​ക​ൾ മേ​ൽ​വി​ലാ​സ​ക്കാ​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നെത്തു​ട​ർ​ന്ന് എ​ല്ലാ ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈനി​ൽ പോ​കേ​ണ്ടിവ​ന്ന​തി​നാ​ലാ​ണ് സ്പീ​ഡ് പോ​സ്റ്റ് വി​ത​ര​ണം താ​റു​മാ​റാ​യ​ത്. തൃ​ശൂ​ർ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ റീ​ജ​ണി​നു കീ​ഴി​ൽ വ​രു​ന്ന​ത്. ഈ ​അ​ഞ്ചു ജി​ല്ല​ക​ളി​ൽ നി​ന്നാ​യി നാ​ലാ​യി​ര​ത്തോ​ളം ബാ​ഗു​ക​ൾ വീ​തം കൊ​ച്ചി ആ​ർ​എം​എ​സ് വ​ഴി വ​രി​ക​യും പോ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ബാ​ഗു​ക​ൾ ആ​ർ​എം​എ​സി​ൽ കെ​ട്ടി​ക്കിട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ നേ​ർ​ത്തേ​ണ്‍ റീ​ജ​ണി​ൽ ഉ​ൾ​പ്പെ​ട്ട കോ​ഴി​ക്കോ​ട് ഓ​ഫീ​സി​ൽ ഉ​രു​പ്പ​ടി​ക​ൾ എ​ത്തി​ച്ചു ന​ൽ​കി സ്പീ​ഡ് പോ​സ്റ്റ് വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഇ​ത് പൂ​ർ​ണ​മാ​യും ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ബാ​ങ്കു​ക​ളി​ൽ നി​ന്നു​ള്ള രേ​ഖ​ക​ളാ​ണ് സ്പീ​ഡ് പോ​സ്റ്റ് വ​ഴി കൂ​ടു​ത​ലാ​യും അ​യ​യ്ക്കു​ന്ന​ത്.
ബാ​ങ്ക് ചെ​ക്ക് ബു​ക്കു​ക​ൾ, ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളും സ്പീ​ഡ് പോ​സ്റ്റ് വ​ഴി​യാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ആ​ഴ്ച​ക​ളാ​യി​ട്ടും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബാ​ങ്കു​ക​ളി​ൽ നി​ന്നു​ള്ള രേ​ഖ​ക​ൾ ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു ജ​ന​ങ്ങ​ൾ. ബാ​ങ്കി​ന്‍റെ നി​യ​മ​മ​നു​സ​രി​ച്ച് പോ​സ്റ്റ് വ​ഴി മാ​ത്ര​മാ​ണ് ഇ​ത്ത​രം രേ​ഖ​ക​ൾ അ​യ​ക്കു​ന്ന​ത്.

വി​ത​ര​ണ​ക്കാ​ര​ന് ബാ​ങ്കി​ൽ നി​ന്നും നേ​രി​ട്ട് വാ​ങ്ങാ​ൻ ക​ഴി​യി​ല്ല. ചെ​ക്ക് ലീ​ഫു​ക​ളും മ​റ്റും അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട അ​ത്യാ​വ​ശ്യ​ക്കാ​രാ​ണ് വ​ല​ഞ്ഞ​ത്. കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച് രാ​ത്രി​യും പ​ക​ലും ശ്ര​മി​ച്ച് മെ​യി​ൽ​ബാ​ഗു​ക​ളു​ടെ നീ​ക്കം വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ ഉ​രു​പ്പ​ടി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യെ​ങ്കി​ലും മെ​യി​ൽ വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​തി​നി​ടെ കോ​വി​ഡി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് ബാ​ങ്ക് രേ​ഖ​ക​ൾ നേ​രി​ട്ട് ന​ൽ​കാ​നു​ള്ള ക്ര​മീ​ക​ര​ണം ബാ​ങ്ക് അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.