റോ​ഡു ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്
Thursday, September 17, 2020 10:29 PM IST
ക​ട്ട​പ്പ​ന: ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ല​ബ്ബ​ക്ക​ട - വെ​ള്ളി​ലാം​ക​ണ്ടം റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ക​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യ റോ​ഡി​ലു​ടെ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തു​മൂ​ലം ഈ ​റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡി​ലെ കു​ഴി​ക​ളി​ൽ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​തും ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്. ല​ബ്ബ​ക്ക​ട​യി​ൽ​നി​ന്നും എ​ളു​പ്പ​ത്തി​ൽ വെ​ള്ളി​ലാം​ക​ണ്ടം, ഉ​പ്പു​ത​റ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്താ​നു​ള്ള ഏ​ക​മാ​ർ​ഗ​മാ​ണി​ത്. അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ച്ചു ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.