പൈ​നാ​വ് - അ​ശോ​ക റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, September 17, 2020 10:29 PM IST
ചെ​റു​തോ​ണി: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പൈ​നാ​വ് - പേ​പ്പാ​റ - മ​ണി​യാ​റ​ൻ​കു​ടി - മു​ള​കു​വ​ള്ളി - അ​ശോ​ക ക​വ​ല റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്നു.

86.82 കോ​ടി രൂ​പ​ വ​ക​യി​രു​ത്തി റീ​ബീ​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ലു​ൾ​പ്പ​ടു​ത്തി​യാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ് വാ​ർ​ഡു​ക​ളി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന 21 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​വു​മു​ള്ള റോ​ഡ് ആ​റ് മീ​റ്റ​ർ വീ​തി​യി​ൽ ബി​എം ആ​ന്‍റ് ബി​സി ഗു​ണ​നി​ല​വാ​ര​ത്തി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​ചെ​റു​തോ​ണി​യി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. മ​ന്ത്രി എം.​എം മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.