അ​ടി​മാ​ലി അ​പ്സ​ര ബൈ​പാ​സ് റോ​ഡി​ലെ പാ​ലം കാ​ടു​മൂ​ടി​യ നി​ല​യി​ൽ
Friday, September 18, 2020 10:15 PM IST
അ​ടി​മാ​ലി: 2018- ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി​യി​ല്ല.
നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ച്ച് വ​ന്നി​രു​ന്ന അ​ടി​മാ​ലി ടൗ​ണി​ലെ കു​ര്യ​ൻ​സ്പ​ടി അ​പ്സ​ര ബൈ​പാ​സ് റോ​ഡി​ലെ പാ​ല​മാ​ണ് ര​ണ്ട് വ​ർ​ഷ​മാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്.

ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്കി​ൽ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​രു​ക​യും മു​ക​ൾ ഭാ​ഗ​ത്ത് ഗ​ർ​ത്തം രൂ​പം കൊ​ണ്ട് യാ​ത്ര സാ​ധ്യ​മ​ല്ലാ​താ​യി തീ​രു​ക​യും ചെ​യ്തു. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​യ്ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. എ​ന്നാ​ൽ തു​ട​ർ നി​ർ​മാ​ണ ജോ​ലി​ക​ൾ പി​ന്നീ​ട് ന​ട​ന്നി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

അ​പ്സ​ര​കു​ന്ന് ഭാ​ഗ​ത്തു നി​ന്നു​ള്ള​വ​ർ​ക്ക് ടൗ​ണി​ലെ സെ​ന്‍റ​ർ ജം​ഗ്ഷ​നി​ലെ​ത്താ​തെ എ​ളു​പ്പ​ത്തി​ൽ ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​ൻ ഭാ​ഗ​ത്തേ​ക്ക് എ​ത്താ​ൻ സ​ഹാ​യി​ച്ചി​രു​ന്ന പാ​ല​മാ​ണ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്. സെ​ന്‍റ​ർ ജം​ഗ്ഷ​നി​ൽ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ഗ​താ​ഗ​ത​പ്ര​ശ്ന​മു​ണ്ടാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ച് വി​ടാ​നും ഈ ​ബൈ​പാ​സ് സ​ഹാ​യ​ക​ര​മാ​യി​രു​ന്നു.

ഇ​ടി​ഞ്ഞ് പോ​യ ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് പാ​ലം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.