കോ​വി​ഡ് കൂ​ടു​ന്നു: മു​ട്ട​ത്ത് സി​എ​ഫ്എ​ൽ​ടി​സി 21ന് ​തു​റ​ക്കും
Friday, September 18, 2020 10:15 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ലൂ​ക്കി​ലെ ര​ണ്ടാ​മ​ത്തെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ​മെ​ന്‍റ് സെ​ന്‍റ​ർ മു​ട്ട​ത്ത് 21ന് ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. മു​ട്ടം കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പം ഹൗ​സി​ങ് ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലെ വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ലാ​ണ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 200 കി​ട​ക്ക​ക​ൾ ഇ​വി​ടെ നി​ല​വി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടും മൂ​ന്നും ആ​ളു​ക​ൾ​ക്ക് ഒ​രു​മി​ച്ച് താ​മ​സി​ക്കാ​വു​ന്ന എ​ഴു​പ​തി​ല​ധി​കം മു​റി​ക​ളാ​ണു​ള്ള​ത്. ആ​കെ 240 ബെ​ഡ് സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​വി​ടെയുണ്ടെ​ങ്കി​ലും രോ​ഗി​ക​ൾ​ക്കാ​യി 200 ബെ​ഡു​ക​ളും ബാ​ക്കി ജീ​വ​ന​ക്കാ​ർ​ക്കു​മാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ മു​ഴു​വ​ൻ ബെ​ഡും രോ​ഗി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കും. മു​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നാ​ണ് സിഎ​ഫ്എ​ൽടിസി യു​ടെ പൂ​ർ​ണ്ണ ന​ട​ത്തി​പ്പ് ചു​മ​ത​ല. ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​യാ​റാ​ക്കു​ക.​ഇ​വി​ടേ​ക്ക് ഇ​തി​നോ​ട​കം ത​ന്നെ 25 ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​വും ജോ​ലി ചെ​യ്യു​ക. നാ​ല് മ​ണി​ക്കൂ​ർ വീ​ത​മു​ള്ള ആ​റ് ഷി​ഫ്റ്റു​ക​ളാ​യാ​ണ് ജോ​ലി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്്. ഒ​രു സ​മ​യം ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​വും. അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദം, ഹോ​മി​യോ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് കൂ​ടാ​തെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ആ​വ​ശ്യ​മെ​ങ്കി​ൽ ല​ഭ്യ​മാ​ക്കും. സിഎ​ഫ്എ​ൽടിസി യു​ടെ ഓ​ഫീ​സ്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, സ്റ്റോ​ർ, ഫാ​ർ​മ​സി, ഡാ​റ്റ എ​ൻ​ട്രി എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ സ​മീ​പ​ത്താ​യു​ള്ള മു​ട്ടം ഗ​വ. പോ​ളി ടെ​ക്നി​ക്ക് ഹോ​സ്റ്റ​ലി​ലാ​യി​രി​ക്കും. ഇ​തി​നാ​യി ഈ ​കെ​ട്ടി​ട​വും ക​ള​ക്ട​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. മു​ട്ട​ത്തെ സിഎ​ഫ്എ​ൽടിസിയു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു.
ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സി. ചാ​ക്കോ, മു​ട്ടം എ​സ്ഐ ​പി​.എ​സ്. ഷാ​ജ​ഹാ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ലൂ​ജി ​എം.​ നാ​യ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ.​ സി​ജി, ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അ​റി​യി​ച്ചു. ഡോ. ​ര​ജി​ത്ത് കെ.​ആ​ർ മു​ട്ടം സി.​എ​ഫ്.​എ​ൽറ്റിസിയു​ടെ നോ​ഡ​ൽ ഓ​ഫീ​സ​റാ​ണ്.