മു​ട്ട​ത്തെ ഓ​ട്ടോ സ്റ്റാ​ന്‍റ് ത​ർ​ക്കം: ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചു
Friday, September 18, 2020 10:17 PM IST
മു​ട്ടം: ടൗ​ണി​ൽ എ​സ്ബി​ടി​യ്ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ൽ.
വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ൾ ചേ​ർ​ന്ന് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. ഹ​ർ​ജി​യെ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രെ​യും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളെ​യും വി​ളി​ച്ച് പ്ര​ശ്നം ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​ൻ ഹൈ​ക്കോ​ട​തി മു​ട്ടം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രു​മാ​യി വി​വി​ധ ത​ല​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ ച​ർ​ച്ച ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം ചേ​ർ​ന്നു.
എ​സ്ബി​ഐ എ​ടി​എം, ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള പൂ​ക്ക​ട എ​ന്നി​വ​യ്ക്ക് മു​ന്നി​ൽ ഓ​രോ ഓ​ട്ടോ​ക​ളും ഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ൽ മൂ​ന്ന്, സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു സ​മീ​പം വൈ​ദ്യു​തി പോ​സ്റ്റി​ന് മു​ന്നി​ൽ ഒ​ന്ന് എ​ന്നി​ങ്ങ​നെ ആ​റ് ഓ​ട്ടോ​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​നും ബാ​ക്കി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ മു​ത്തൂ​റ്റ് ബാ​ങ്കി​ന്‍റെ പ​ര​സ്യ ബോ​ർ​ഡി​ന​ടു​ത്തു​ള്ള വൈ​ദ്യു​തി പോ​സ്റ്റു​വ​രെ പാ​ർ​ക്ക് ചെ​യ്യാ​നും ഓ​ട്ടോ​ക​ൾ സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ഓ​ട്ടം പോ​കു​ന്ന​ത​നു​സ​രി​ച്ച് മ​റ്റ് ഓട്ടോകൾക്ക് പ്രവേശിക്കാനും ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി.​എ. ന​സീ​ർ, എ​സ്ഐ പി.​എ​സ്.​ ഷാ​ജ​ഹാ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ.​ബി​ജി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ലൂ​ജി എം. ​നാ​യ​ർ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ രാ​ധാ​കൃ​ഷ്ണ​ൻ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ വി.​ബി.​രാ​ജ​ൻ, പി.​എം.​സു​ബൈ​ർ, ര​ഘു, സി.​എ​സ്.​ഷം​സ്, പി.​എം.​ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.