10 റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം 24-ന് ​ മു​രി​ക്കാ​ശേ​രി​യി​ൽ
Saturday, September 19, 2020 10:45 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ എ​ട്ടു റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന ര​ണ്ടു റോ​ഡു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം 24-ന് ​ഉ​ച്ച​യ്ക്ക് 12-ന് ​മു​രി​ക്കാ​ശേ​രി​യി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും.
ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ര​ക്ഷാ​ധി​കാ​രി​യാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ത​ടി​യ​ന്പാ​ട്- വി​മ​ല​ഗി​രി- ശാ​ന്തി​ഗ്രാം റോ​ഡ് (അ​ഞ്ചു​കോ​ടി), മു​രി​ക്കാ​ശേ​രി -പ​ട​മു​ഖം -തോ​പ്രാം​കൂ​ടി റോ​ഡ് (മൂ​ന്നു​കോ​ടി), ക​ല്ലാ​ർ​കു​ട്ടി -ക​ന്പി​ളി​ക​ണ്ടം റോ​ഡ് (ആ​റു​കോ​ടി), തൊ​ടു​പു​ഴ -പു​ളി​യ​ൻ​മ​ല റോ​ഡ് (നാ​ലു​കോ​ടി), ക​ട്ട​പ്പ​ന- ഇ​ര​ട്ട​യാ​ർ റോ​ഡ് (അ​ഞ്ചു​കോ​ടി), ക​ട്ട​പ്പ​ന -പാ​റ​ക്ക​ട​വ്- ജ്യോ​തി​സ് ബൈ​പ്പാ​സ് റോ​ഡ് (മൂ​ന്നു​കോ​ടി), ചാ​ലി​സി​റ്റി -പ്ര​കാ​ശ് റോ​ഡ് (നാ​ലു​കോ​ടി), ചേ​ല​ച്ചു​വ​ട്- പെ​രി​യാ​ർ -മു​രി​ക്കാ​ശേ​രി റോ​ഡ് (7.5 കോ​ടി) എ​ന്നീ റോ​ഡു​ക​ളും നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന മു​രി​ക്കാ​ശേ​രി- ക​ന്പി​ളി​ക​ണ്ടം റോ​ഡ് (മൂ​ന്നു​കോ​ടി), തോ​പ്രാം​കൂ​ടി- പ്ര​കാ​ശ്- വെ​ട്ടി​ക്കാ​മ​റ്റം റോ​ഡു​ക​ളു​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.
മ​ന്ത്രി എം.​എം.​മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.