വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​വും ന​ട​ത്തും
Wednesday, September 23, 2020 10:31 PM IST
ഇ​ടു​ക്കി: വ​നം വ​ന്യ​ജീ​വി വ​കു​പ്പ് ഇ​ടു​ക്കി വ​ന്യ​ജീ​വി ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം ഒ​ക്ടോ​ബ​ർ ര​ണ്ടു​മു​ത​ൽ ഏ​ഴു​വ​രെ സം​ഘ​ടി​പ്പി​ക്കും.

കോ​വി​ഡ് -19 ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ത്തു​ചേ​ര​ൽ ഒ​ഴി​വാ​ക്കി കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം ന​ട​ത്തും. ത​ങ്ങ​ളു​ടെ ചു​റ്റു​പാ​ടി​ൽ​നി​ന്നും മൊ​ബൈ​ൽ ഫോ​ണി​ൽ എ​ടു​ത്തി​ട്ടു​ള്ള വ​ന്യ​ജീ​വ ജാ​ല​ങ്ങ​ളു​ടെ ഫോ​ട്ടോ മ​ത്സ​ര​ത്തി​ന് അ​യ​ക്കാം. ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഒ​രാ​ൾ​ക്ക് ഒ​രു ചി​ത്ര​മേ അ​യ​ക്കാ​ൻ പാ​ടു​ള്ളൂ. എ​ഡി​റ്റ് ചെ​യ്ത​തോ ഫോ​ർ​വേ​ർ​ഡ് ചെ​യ്ത​തോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി​യ​തോ ആ​യ ചി​ത്ര​ങ്ങ​ൾ അ​യ​ക്കാ​ൻ പാ​ടി​ല്ല.
സ​മ്മാ​നാ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പാ​യി മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ച ചി​ത്രം എ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണ്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് ചി​ത്ര​ത്തി​ന്‍റെ ആ​ധി​കാ​രി​ക പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ജ​ഡ്ജ​സ് മു​ൻ​പാ​കെ ഹാ​ജ​രാ​ക്ക​ണം. ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് ത​ല​ങ്ങ​ളി​ൽ 5000, 3000, 2000 രൂ​പ ക്ര​മ​ത്തി​ൽ സ​മ്മാ​നം ന​ൽ​കും. ഓ​രോ എ​ൻ​ട്രി​യോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്, മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ, പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, ക്ലാ​സ് എ​ന്നി​വ കൂ​ടാ​തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും ഉ​ള്ള​ട​ക്കം ചെ​യ്യ​ണം.

എ​ൻ​ട്രി​ക​ൾ ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ [email protected] എ​ന്ന മെ​യി​ലി​ൽ അ​യ​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ, ഇ​ടു​ക്കി വ​ന്യ ജീ​വി സ​ങ്കേ​തം, വെ​ള്ളാ​പ്പാ​റ ഫോ​ണ്‍ : 8547603173 എ​ന്ന​വി​ലാ​സ​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണം.