ക​ള്ള​വോ​ട്ട് ആ​രോ​പ​ണം: വോ​ട്ട​ർ പ​ട്ടി​ക പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Wednesday, September 23, 2020 10:39 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ടു​ക​ൾ ചേ​ർ​ത്ത​താ​യ പ​രാ​തി​യി​ൽ വോ​ട്ട​ർ പ​ട്ടി​ക പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ര​ല്ലാ​ത്ത നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ വ്യാ​ജ തൊ​ഴി​ൽ കാ​ർ​ഡും സൊ​സൈ​റ്റി പാ​സ്ബു​ക്കും ഉ​പ​യോ​ഗി​ച്ച് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ തി​രു​കി​ക്ക​യ​റ്റി​യെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഒ​രേ വീ​ട്ടു​ന​ന്പ​റി​ൽ വീ​ട്ടു​ട​മ​യ്ക്കു​പോ​ലും പ​രി​ച​യ​മി​ല്ലാ​ത്ത പ​ത്തും പ​തി​ന​ഞ്ചും ആ​ളു​ക​ളെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യി കാ​ണി​ച്ച് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ത്തെ​ന്നാ​യി​രു​ന്നു പ​രാ​തി.
ഹ​ർ​ജി​ക്കാ​ർ​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​നാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഹാ​ജ​രാ​യി.

വ്യാ​പ​ക​മാ​യി വ്യാ​ജ വോ​ട്ടു​ക​ൾ ചേ​ർ​ത്ത​താ​യി പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ പ​രാ​തി പ​രി​ഗ​ണി​ക്കാ​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്.
പ​രാ​തി​ക്ക് ആ​ധാ​ര​മാ​യ വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച് ശ​രി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ വോ​ട്ട് നീ​ക്കം ചെ​യ്യു​ക​യും വ്യാ​ജ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് സെ​ക്ഷ​ൻ 25 പ്ര​കാ​രം ന​ട​പ​ടി എ​ടു​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തി​നോ മാ​റ്റു​ന്ന​തി​നോ​വേ​ണ്ടി വ്യാ​ജ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യാ​ൽ അ​ഞ്ചു​വ​ർ​ഷം ത​ട​വും 5000 രൂ​പ പി​ഴ​യും ചു​മ​ത്താ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ലെ 25-ാം വ​കു​പ്പ്. വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം ജ​ന​സം​ഖ്യ​യേ​ക്കാ​ൾ കൂ​ടി​യ സാ​ഹ​ച​ര്യ​വും മു​ന്പ് ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.