പ​ഞ്ചാ​യ​ത്തി​ന്‍റെ ആം​ബു​ല​ൻ​സി​നു ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ശേ​ഷം മോ​ച​നം
Thursday, September 24, 2020 10:01 PM IST
കു​മ​ളി: നീ​ണ്ട നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കു​മ​ളി പ​ഞ്ചാ​യ​ത്തി​ന്‍റെ ആം​ബു​ല​ൻ​സ് പ​ഞ്ചാ​യ​ത്തി​ന് തി​രി​കെ​കി​ട്ടി. പീ​രു​മേ​ട് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ആം​ബു​ല​ൻ​സ് വി​ട്ടു​കൊ​ടു​ത്ത് ഉ​ത്ത​ര​വി​ട്ട​ത്. വാ​ഹ​ന ക​ന്പ​നി​യു​ടെ പി​ഴ​വു​മൂ​ല​മാ​ണ് എ​ൻ​ജി​ൻ ന​ന്പ​റി​ൽ മാ​റ്റം​വ​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ​തു​ട​ർ​ന്നാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.
2014-ലാ​ണ് കു​മ​ളി പ​ഞ്ചാ​യ​ത്ത് ആം​ബു​ല​ൻ​സ് വാ​ങ്ങി​യ​ത്. ആം​ബു​ല​ൻ​സ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കു ന​ൽ​കി ഉ​ട​മ​സ്ഥ​ത പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും നി​യ​ന്ത്ര​ണം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കു​മാ​യി​രു​ന്നു. 2017 മ​ണ്ഡ​ല​കാ​ല​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ട തീ​ർ​ഥാ​ട​ക​രു​മാ​യി പോ​ക​വേ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി. തു​ട​ർ​ന്ന് പ​ണി​ക​ൾ​ക്കു​ശേ​ഷം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ മു​ൻ​പി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് എ​ൻ​ജി​ൻ ന​ന്പ​റി​ൽ തി​രു​ത്ത​ൽ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തോ​ടെ വി​വാ​ദ​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി.
പ്ര​തി​പ​ക്ഷം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്കെ​തി​രെ സ​മ​ര​വു​മാ​യി രം​ഗ​ത്തു​വ​ന്നു. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ണ്ടി​മു​ത​ലാ​യ ആം​ബു​ല​ൻ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.
പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കി​ട​ന്ന് തു​രു​ന്പെ​ടു​ത്തു ന​ശി​ക്കാ​തെ ആം​ബു​ല​ൻ​സ് വി​ട്ടു​കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി പ​ഞ്ചാ​യ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ൽ​ക്ക​ത്ത​യി​ൽ സ​മാ​ന​മാ​യ എ​ൻ​ജി​ൻ ന​ന്പ​റി​ൽ വാ​ഹ​ന​മു​ണ്ട​ന്നും ക​ന്പ​നി​യു​ടെ പി​ഴ​വ് മൂ​ല​മാ​ണ് ന​ന്പ​ർ മാ​റി​യ​തെ​ന്നും ക​ണ്ടെ​ത്തി. അ​തോ​ടെ പേ​പ്പ​റു​ക​ൾ ശ​രി​യാ​ക്കി വാ​ഹ​നം പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി.
കു​മ​ളി പ​ഞ്ചാ​യ​ത്ത് പീ​രു​മേ​ട് കോ​ട​തി​യെ സ​മീ​പി​ച്ച് ആം​ബു​ല​ൻ​സ് പു​റ​ത്തി​റ​ക്കാ​ൻ ഉ​ത്ത​ര​വ് നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട​ര വ​ർ​ഷ​ത്തോ​ള​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കി​ട​ന്ന വാ​ഹ​നം ഇ​ന്ന​ലെ രാ​വി​ലെ കു​മ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി.