കാ​ർ​ഷി​ക മേ​ഖ​ല കു​ത്ത​ക​ക​ൾ​ക്ക് പ​ണ​യ​പ്പെ​ടു​ത്ത​രു​ത്: ​കേ​ര​ള കോ​ണ്‍​ഗ്ര​സ്
Friday, September 25, 2020 9:44 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പു​തി​യ കാ​ർ​ഷി​ക പ​രി​ഷ്ക​ര​ണ ബി​ല്ലു​ക​ൾ നി​യ​മ​മാ​യാ​ൽ ഇ​ന്ത്യ​ൻ കാ​ർ​ഷി​ക മേ​ഖ​ല കു​ത്ത​ക ക​ന്പ​നി​ക​ളു​ടെ പ​രി​പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്എം - ജോ​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി.

കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കാ​ർ​ഷി​ക പ​രി​ഷ്ക​ര​ണ ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തൊ​ടു​പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ൻ​കം ടാ​ക്സ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

സ​ർ​ക്കാ​രു​ക​ളു​ടെ കാ​ര്യ​മാ​യ സ​ഹാ​യ​മൊ​ന്നും ല​ഭി​ക്കാ​തെ ക്ലേ​ശി​ച്ചു ജീ​വി​ച്ചു പോ​ന്നി​രു​ന്ന ക​ർ​ഷ​ക ജ​ന​ത​യെ കു​ത്ത​ക​ക​ളു​ടെ അ​ടി​മ​ക​ളാ​ക്കു​ന്ന ന​യ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ന്ന് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ല്ല് നി​യ​മ​മാ​കു​ന്ന​തോ​ടെ കൂ​ടി ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് രാ​ജ്യ​ത്ത് വി​ല​ക്ക​യ​റ്റം അ​നു​ഭ​വ​പ്പെ​ടും. ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രെ​യും കാ​ർ​ഷി​ക മേ​ഖ​ല​യേ​യും കു​ത്ത​ക​ക​ൾ​ക്ക് അ​ടി​യ​റ വെ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ത്തെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ രാ​ജ്യ​ത്ത് വ​ലി​യ​തോ​തി​ൽ വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നു വ​രു​ന്നു​ണ്ടെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ശ​ക്തി​യു​ക്തം ബി​ല്ലി​നെ എ​തി​ർ​ത്ത​തും ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റി​നെ പാ​ർ​ട്ടി നേ​താ​വ് ജോ​സ് കെ.​മാ​ണി നേ​രി​ൽ ക​ണ്ട് ബി​ല്ലി​ൽ ഒ​പ്പു​വെ​യ്ക്ക​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​തും ക​ർ​ഷ​ക​രോ​ടു​ള്ള ആ​ഭി​മു​ഖ്യ​ത്തി​ന് തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, ബെ​ന്നി പ്ലാ​ക്കൂ​ട്ടം, മാ​ത്യു വാ​രി​കാ​ട്ട്, അ​ഡ്വ. ബി​നു തോ​ട്ടു​ങ്ക​ൽ, ജോ​സി വേ​ളാ​ച്ചേ​രി, അം​ബി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ, സാ​ൻ​സ​ൻ അ​ക്ക​ക്കാ​ട്ട്, ജൂ​ണീ​ഷ് അ​ഗ​സ്റ്റി​ൻ ക​ള്ളി​ക്കാ​ട്ട്, മ​നോ​ജ് ക​ണ്ട​ത്തി​ങ്ക​ര, നൗ​ഷാ​ദ് മു​ക്കി​ൽ, ജോ​യി പാ​റ​ത്ത​ല, അ​ബ്ര​ഹാം അ​ട​പ്പൂ​ർ, ജോ​ജി പൊ​ന്നും പു​ര​യി​ടം,എം​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.