വെ​ബി​നാ​ർ ന​ട​ത്തി
Saturday, September 26, 2020 10:34 PM IST
ഇ​ടു​ക്കി: ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​ർ​ക്കും കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളെ​യും സം​വി​ധാ​ന​ങ്ങ​ളെ​യും​പ​റ്റി പ​രി​ശീ​ല​ന വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ദി​നേ​ശ് എം. ​പി​ള്ള നി​ർ​വ​ഹി​ച്ചു. അ​ടി​മാ​ലി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ എം.​ജി. ഗീ​ത, പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫി​സ​ർ ജോ​മ​റ്റ് ജോ​ർ​ജ്, ശ​ര​ണ​ബാ​ല്യം റെ​സ്ക്യൂ ഓ​ഫി​സ​ർ കി​ര​ണ്‍ കെ. ​പൗ​ലോ​സ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.