ബ​ഫ​ർ​സോ​ണ്‍: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം പ്ര​ഹ​സ​നം: ഡീ​ൻ കു​ര്യാ​ക്കോ​സ് എംപി
Sunday, September 27, 2020 10:18 PM IST
തൊ​ടു​പു​ഴ:​ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ഴു​തി​ന​ൽ​കി​യ ബ​ഫ​ർ​സോ​ണ്‍ പ​രി​ധി​യാ​ണ് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ​തെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
​യാ​തൊ​രു പ​ഠ​ന​വും മു​ന്നൊ​രു​ക്ക​വും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ത്തി​യി​ട്ടി​ല്ല.​ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യോ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യോ ച​ർ​ച്ച ന​ട​ത്താ​തെ​യാ​ണ് ബ​ഫ​ർ​സോ​ണ്‍ പ​രി​ധി നി​ശ്ച​യി​ച്ച​ത്.​വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ സോ​ണ്‍ തീ​രു​മാ​നി​ച്ച​തി​ലു​ണ്ടാ​യ പി​ഴ​വ് തി​രു​ത്തി ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​യ​ത് ക​ടു​ത്ത ജ​ന​രോ​ഷ​ത്തെ തു​ട​ർ​ന്നാ​ണ്.​
ഇ​ന്ന് സം​സ്ഥാ​ന വ​നം മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ൽ തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്ര​മാ​ണ് വി​ളി​ച്ച​ത്.​ഈ യോ​ഗ​ത്തി​ലേ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ൾ,ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ,രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ വി​ളി​ച്ചി​ട്ടി​ല്ല.​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടും പ്ര​യാ​സ​വും ഉ​ണ്ടാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം വി​ളി​ച്ചു​ചേ​ർ​ത്ത് ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​ത് നി​രു​ത്ത​ര​വാ​ദ​പ​ര​വും പ്ര​ഹ​സ​ന​വു​മാ​ണ്.​
ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യെ​ന്നും വ​നം മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും എം​പി പ​റ​ഞ്ഞു.​സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്.​സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ഴു​തി ന​ൽ​കു​ന്ന​ത് അ​ല്ലാ​തെ ബ​ഫ​ർ​സോ​ണ്‍ ദൂ​ര​പ​രി​ധി സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​ന് പ്ര​ത്യേ​ക താ​ല്പ​ര്യം ഇ​ല്ലെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റു​മാ​യി​ട്ടു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മം​ഗ​ള വ​നം ബ​ഫ​ർ സോ​ണി​ന് പൂ​ജ്യം പ​രി​ധി​യാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.​
ഇ​ടു​ക്കി​യി​ൽ അ​ത് ഒ​രു കി​ലോ​മീ​റ്റ​റാ​യി മാ​റി.2016 ൽ 1.36 ​ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ആ​യി​രു​ന്നു ബ​ഫ​ർ സോ​ണ്‍.2020​ലെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ അ​ത് 88.238 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യ​തും 24.317 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ കൃ​ഷി​ഭൂ​മി ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​രാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തെ​ന്നും എം​പി ചോ​ദി​ച്ചു.​തെ​റ്റ് തി​രു​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ ഈ ​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ കാ​ർ​ഷി​ക പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നു​വ​രു​മെ​ന്നും എം​പി പ​റ​ഞ്ഞു.