ന​ഗ​ര​സ​ഭ​യി​ൽ ഒ​ന്ന്, പ​ത്ത് വാ​ർ​ഡു​ക​ൾ സം​വ​ര​ണം
Monday, September 28, 2020 9:48 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ ഒ​ന്ന്, പ​ത്ത് വാ​ർ​ഡു​ക​ൾ പ​ട്ടി​ക ജാ​തി സം​വ​ര​ണ വാ​ർ​ഡു​ക​ളാ​യി മാ​റി. ഇ​ന്ന​ലെ കൊ​ച്ചി​യി​ലാ​ണ് ന​ഗ​ര​സ​ഭ​ക​ളി​ലേ​യ്ക്കു​ള്ള സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്.
ആ​കെ​യു​ള്ള 35 വാ​ർ​ഡു​ക​ളി​ൽ നി​ല​വി​ൽ ജ​ന​റ​ൽ വാ​ർ​ഡാ​യി​രു​ന്ന വെ​ങ്ങ​ല്ലൂ​ർ ഒ​ന്നാം വാ​ർ​ഡ് പ​ട്ടി​ക​ജാ​തി വ​നി​ത വാ​ർ​ഡാ​യി മാ​റി. മു​ത​ല​ക്കോ​ടം പ​ത്താം വാ​ർ​ഡ് പ​ട്ടി​ക​ജാ​തി ജ​ന​റ​ൽ വാ​ർ​ഡാ​യും മാ​റി. കൂ​ടാ​തെ 2 ,5 , 6, 8,13,14,15,16,19, 20, 21, 25, 29, 31, 32, 33, 35 എ​ന്നി​വ വ​നി​ത വാ​ർ​ഡു​ക​ളാ​യും ബാ​ക്കി​യു​ള്ള3, 4, 7, 9,11, 12 ,1 7,18, 22, 23,24,26,27,28, 30, 34 എ​ന്നി​വ ജ​ന​റ​ൽ വാ​ർ​ഡു​ക​ളു​മാ​യി മാ​റി. നി​ല​വി​ൽ വ​നി​ത വാ​ർ​ഡാ​യി​രു​ന്ന 33-ാം വാ​ർ​ഡ് വ​നി​ത വാ​ർ​ഡാ​യി ത​ന്നെ നി​ല നി​ർ​ത്തി.