പ്ര​തി​പ​ക്ഷം അ​നാ​വ​ശ്യ വി​വാ​ദം സൃ​ഷ്ടി​ക്കു​ന്നു: മ​ന്ത്രി എം.​എം. മ​ണി
Tuesday, September 29, 2020 10:14 PM IST
തൊ​ടു​പു​ഴ:​ എ​ൽ​ഡി​എ​ഫി​ന് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ്് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച് ആ​ൾ​ക്കൂ​ട്ട അ​ക്ര​മ​സ​മ​ര​ങ്ങ​ൾ​ക്ക് യു​ഡി​എ​ഫ് ഇ​റ​ങ്ങി​ത്തി​രി​ച്ച​തെ​ന്ന് മ​ന്ത്രി എം.​എം.​മ​ണി.​
മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ എ​ൽ​ഡി​എ​ഫ് ബ​ഹു​ജ​ന​കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ്യാ​പി​പ്പി​ച്ച​തി​നു ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ബി​ജെ​പി​യും ജ​ന​ങ്ങ​ളോ​ടു മാ​പ്പു​പ​റ​യ​ണം.​ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ച് വി​ര​ട്ടാ​മെ​ന്ന മോ​ഹം ന​ട​ക്കി​ല്ല. സി​ബി​ഐ അ​ന്വേ​ഷ​ണം വ​രു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ ഉ​ത്ത​ര​വി​റ​ങ്ങി​യ​തി​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ണ്. ​ലാ​വ്‌ലിനി​ലും സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വേ​ട്ട​യാ​ട​ൽ.​
സി​ബി​ഐ കോ​ട​തി ത​ന്നെ ആ ​കേ​സ് ത​ള്ളി. പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യി​ലും ര​ക്ഷ​യി​ല്ലെ​ന്നു ക​ണ്ട​തോ​ടെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.​
എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​കെ.​ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​ എം​എ​ൽ​എ മാ​രാ​യ എ​സ്.​രാ​ജേ​ന്ദ്ര​ൻ, ഇ.​ എ​സ്.​ ബി​ജി​മോ​ൾ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ജ​യ​ച​ന്ദ്ര​ൻ, നേ​താ​ക്ക​ളാ​യ കെ.​പി.​മേ​രി, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, എം.​എ. ജോ​സ​ഫ്, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, എം.​എം. സു​ലൈ​മാ​ൻ, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, പോ​ൾ​സ​ണ്‍ മാ​ത്യു, ബാ​ബു മ​ഞ്ഞ​ള്ളൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ വി.​വി.​ മ​ത്താ​യി സ്വാ​ഗ​ത​വും പി.​പി. ജോ​യി ന​ന്ദി​യും പ​റ​ഞ്ഞു.