വ​ണ്ണ​പ്പു​റ​ത്തി​ന്‍റെ വി​ക​സ​നം സ്വ​പ്നം ക​ണ്ട സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് ഓ​ർ​മ​യാ​യി
Tuesday, September 29, 2020 10:15 PM IST
വ​ണ്ണ​പ്പു​റം:​ വ​ണ്ണ​പ്പു​റ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് പു​തി​യ​മാ​നം ന​ൽ​കി​യ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് ന​ന്പ്യാ​പ​റ​ന്പി​ൽ(85) ഓ​ർ​മ​യാ​യി.​
ചി​റ്റ​പ്പ​നെ​ന്ന് നാ​ട്ടു​കാ​ർ സ്നേ​ഹ​പൂ​ർ​വം വി​ളി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം പ​ഞ്ചാ​യ​ത്തി​ൽ നി​റ​സാ​നി​ധ്യ​മാ​യി​രു​ന്നു.​ പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ഇ​ദ്ദേ​ഹം സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും മു​ൻ എം​എ​ൽ​സിയു​മാ​യി​രു​ന്ന പ​രേ​ത​നാ​യ തൊ​മ്മ​ൻ ജോ​സ​ഫ് ന​ന്പ്യാ​പ​റ​ന്പി​ലി​ന്‍റ മ​ക​നാ​ണ്.​ പ​ഞ്ചാ​യ​ത്ത്പ​ടി-​അ​മ്മ​ൻ​ചാ​ൽ, അ​ന്പ​ല​പ്പ​ടി-​ഉ​റ​ക​ണ്ണി, ഉ​റ​ക​ണ്ണി-​മു​ള്ള​ൻ​കു​ത്തി എ​ന്നീ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നും ഇ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന മ​റ​ക്കാ​നാ​വാ​ത്ത​താ​ണ്.​
റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​യി ത​ന്‍റെ സ്ഥ​ലം സം​ഭാ​വ​ന​യാ​യി ന​ൽ​കാ​നും അ​ങ്ങ​നെ ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റാ​നും അ​ദ്ദേ​ഹ​ത്തി​നാ​യി. നി​റ പു​ഞ്ചി​രി​യോ​ടെ ആ​രെ​യും സ​മീ​പി​ക്കു​ന്ന പ്ര​കൃ​ത​മാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്േ‍​റ​ത്.​
ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ എ​ന്നും സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന ഇ​ദ്ദേ​ഹം എ​ല്ലാ​വ​രു​മാ​യും അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു.​ സം​സ്കാ​രം ന​ട​ത്തി.