നാ​ട്ടി​ലി​റ​ങ്ങി അ​ക്ര​മം കാ​ട്ടി​യ കു​ര​ങ്ങ​ൻ​മാ​ർ ഇ​നി ഉ​ൾ​വ​ന​ത്തി​ലാ​കും
Wednesday, September 30, 2020 11:18 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ടൗ​ണി​ലും സ​മീ​പ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളിലും വീ​ടു​ക​ളി​ലും ക​യ​റി അ​ക്ര​മം കാ​ട്ടു​ന്ന കുര​ങ്ങ​ൻ​മാ​രെ പി​ടി​കൂ​ടി ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ടാ​ൻ തീ​രു​മാ​നം. മ​റ​യൂ​ർ ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ചു​റ്റി​ത്തി​രി​യു​ന്ന കു​ര​ങ്ങ​ൻ​മാ​ർ ആ​ളു​ക​ളെ ആ​ക്ര​മി​ക്കൂ​ക​യും നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന​തും പ​തി​വാ​യി​രു​ന്നു. കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന കൂ​ര​ങ്ങ​ൻ​മാ​രെ തു​ര​ത്തുന്പോൾ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കാ​ൻ എ​ത്തി​യ സം​ഭ​വ​ങ്ങ​ളും നി​ര​വ​ധി​യാ​ണ്.

മ​റ​യൂ​ർ ച​ന്ദ​ന റി​സ​ർ​വി​നോ​ടു​ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കൂ​ന്ന മ​റ​യൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ഉ​ച്ച​ഭ​ഷ​ണ സ​മ​യ​ത്ത് കൂ​ട്ട​മാ​യി എ​ത്തു​ന്ന കു​ര​ങ്ങ​ൻ​മാ​രി​ൽ​നി​ന്നും സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ അ​ധ്യാ​പ​ക​ർ വ​ള​രെ​യ​ധി​കം പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​രൂ​ന്നൂ.

കുട്ടി​ക​ൾ​ക്കു​നേ​രെ കു​ര​ങ്ങ​ൻ​മാ​രുടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രും പി​ടി​എ ക​മ്മ​ിറ്റി​യും വി​ദ്യാ​ഭാ​സ മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി പ​രി​ഗ​ണി​ച്ച വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​രാ​വീ​ന്ദ്ര​നാ​ഥ് വ​നം വ​കുപ്പി​ന് സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ കു​ര​ങ്ങു​ക​ളു​ടെ ശ​ല്യ​മു​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നൂ​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. ഇ​തേ​തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച മ​റ​യൂ​ർ റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​രു​ണ്‍ മ​ഹാ​രാ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്, സ്കൂ​ൾ, പി​ടി​എ അ​ധി​കൃ​ത​രു​മാ​യി യോ​ഗം ചേ​രു​ക​യും അ​ക്ര​മ​കാ​രി​ക​ളാ​യ കു​ര​ങ്ങ​ൻ​മാ​രെ കെ​ണി ഉ​പ​യോ​ഗി​ച്ച് പി​ടി​കൂ​ടി അ​നുയോ​ജ്യ ആ​വാ​സ​വ്യ​വ​സ്ഥ ക​ണ്ടെ​ത്തി ചി​ന്നാ​ർ വ​ന​മേ​ഖ​ല​യി​ൽ വി​ട്ട​യ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ജ​ന​ങ്ങ​ൾ​ക്കു​നേ​രേ അ​ക്ര​മം ന​ട​ത്തു​ന്ന കു​രു​ങ്ങു​ക​ളെ​യാ​ണ് പി​ടി​കൂ​ടു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ പ​ഴ​നി പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽനിന്ന് ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ കു​ര​ങ്ങു​ക​ളെ പി​ടി​കൂ​ടി ഉ​ൾ​വ​ന​ത്തി​ൽ വി​ട്ട​യ​ക്കു​ന്ന​ത് വി​ജ​യ​ക​ര​മാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് മ​റ​യൂ​രി​ലും ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്.