പ​ഞ്ഞം​കു​ളം പാ​ട​ശേ​ഖ​ര​ത്ത് വി​ത്ത് വി​ത​ച്ച ു
Thursday, October 1, 2020 10:03 PM IST
തൊ​ടു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ജീ​വ ക​ർ​ഷ​കകൂ​ട്ടാ​യ്മ​യും ഗാ​ന്ധി​ദ​ർ​ശ​ൻവേ​ദി​യും ചേ​ർ​ന്ന് മു​ത​ല​ക്കോ​ടം പ​ഞ്ഞം​കു​ളം പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ത്ത് വി​ത​ച്ചു. കൃ​ഷി ചെ​യ്യാ​തെ കി​ട​ന്ന പ​ത്ത് ഏ​ക്ക​റോ​ളം നെ​ൽ​പ്പാ​ടം കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​ക്കി​യെ​ടു​ത്താ​ണ് നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ച​ത്.

വി​ത്ത് വി​ത​യ്ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം കെഎസ്എ​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് പ​റ​യി​ടം നി​ർ​വ​ഹി​ച്ചു. വി​ജ്ഞാ​ന മാ​താ പ​ള്ളിവി​കാ​രി ഫാ.​ജോ​സ​ഫ് മ​ക്കോ​ളി​ൽ പാ​ട​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ച്ചു.

ഹ​രി​ത​വേ​ദി സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജെ.​പീ​റ്റ​ർ , മു​ത​ല​ക്കോ​ടം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ്, ജോ​സ് കി​ഴ​ക്കേ​ക്ക​ര, ജോ​ർ​ജ് ജോ​ണ്‍ , ഫാ.​അ​രു​ണ്‍ തോ​മ​സ് അ​രു​പ​രി​യ​ത്തു​മ്യാ​ലി​ൽ, ജി​ൻ​സ് പീ​റ്റ​ർ, ജോ​ർ​ജ് തെ​ക്കും​ത​ടം, സേ​വ്യ​ർ ആ​ക്ക​പ്പ​ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ ക​ഴി​ഞ്ഞ മൂ​ന്നുവ​ർ​ഷ​മാ​യി ഗാ​ന്ധി​ദ​ർ​ശ​ൻവേ​ദി നെ​ൽ​കൃ​ഷി ന​ട​ത്തി​വ​രു​ക​യാ​ണ്.

പ​ലി​ശ​ര​ഹി​ത വാ​യ്പ കോ​ത​മം​ഗ​ലം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ജീ​വ ക​ർ​ഷ​ക കൂ​ട്ടാ​യ്മ മു​ഖേ​ന ല​ഭ്യ​മാ​ക്കി​യ​ത് കൃ​ഷി ന​ട​ത്താ​ൻ സ​ഹാ​യ​ക​മാ​യി.