ജെ​പി​എം കോ​ള​ജി​ൽ എം​എ​സ്ഡ​ബ്ല്യു പ്രോ​ഗ്രാം
Thursday, October 1, 2020 10:03 PM IST
കാ​ഞ്ചി​യാ​ർ: സാ​ഹ​ച​ര്യ​ങ്ങ​ളും ചു​റ്റു​പാ​ടു​ക​ളു​മ​ല്ല, പ്ര​ത്യു​ത നി​ശ്ച​യ​ദാ​ർ​ഡ്യ​വും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് ജീ​വി​ത​വി​ജ​യം സാ​ധ്യ​മാ​ക്കു​ന്ന​തെ​ന്ന്് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജാ​ൻ​സി ജെ​യിം​സ്. കാ​ഞ്ചി​യാ​ർ ജെ​പി​എം കോ​ള​ജി​ൽ എം​എ​സ്ഡ​ബ്ല്യു പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​ര​ന്നു ഡോ. ​ജാ​ൻ​സി ജെ​യിം​സ്. പ​രി​മി​തി​ക്കു മു​ന്പി​ൽ ത​ല​കു​നി​ക്കാ​തെ പ്ര​തി​സ​ന്ധി​യി​ൽ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ലാ​വ​ണം വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത്. മ​നോ​ഭാ​വ​ത്തി​ൽ ഇ​പ്ര​കാ​രം മാ​റ്റ​മു​ണ്ടാ​യാ​ൽ ശ​രാ​ശ​രി വി​ദ്യാ​ർ​ഥി​യെ​യും ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ക്കാ​മെ​ന്നും ഡോ. ​ജാ​ൻ​സി ജെ​യിം​സ് പ​റ​ഞ്ഞു. മാ​നേ​ജ​ർ ഫാ. ​ജോ​ബി വെ​ള്ള​പ്ലാ​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​വി. ജോ​ർ​ജു​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

385 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി

പീ​രു​മേ​ട്: വ​ള​കോ​ട് മേ​ഖ​ല​യി​ൽ പീ​രു​മേ​ട് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ മൂ​ന്നു കേ​സു​ക​ളി​ലാ​യി 385 ലി​റ്റ​ർ കോ​ട​യും നാ​ലു​ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു. ചാ​രാ​യം സൂ​ക്ഷി​ച്ച​തി​ന് കു​രി​യ​ൻ​ക​ണ്ടം ഏ​ഴോ​ലി​ക്ക​ൽ അ​നീ​ഷി​നെ​തി​രെ കേ​സെ​ടു​ത്തു.

സ​ഹ്യ​ജ്യോ​തി കോ​ള​ജ്

കു​മ​ളി: കു​മ​ളി സ​ഹ്യ​ജ്യോ​തി കോ​ള​ജി​ൽ ബി​കോം (ഫി​നാ​ൻ​സ്), ബി​കോം (കം​പ്യൂ​ട്ട​ർ), ബി​കോം (കോ ​ഓ​പ്പ​റേ​ഷ​ൻ), ബി​എ (ഇം​ഗ്ലീ​ഷ്), ബി​ബി​എ, ബി​എ​സ്ഡ​ബ്ല്യു ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. എം​എ (ഇം​ഗ്ലീ​ഷ്), എം​കോം ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മി​ലും അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 8921805727 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എം.​ജെ. മാ​ത്യു അ​റി​യി​ച്ചു.