ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​പ​വാ​സ​സ​മ​രം ചെ​റു​തോ​ണി​യി​ൽ
Thursday, October 1, 2020 10:05 PM IST
ചെ​റു​തോ​ണി: ഭൂ​പ​തി​വ് നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നു​ള്ള 2019 ഡി​സം​ബ​ർ 17-ലെ ​സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ​ഫ്) ചെ​റു​തോ​ണി​യി​ൽ ആ​രം​ഭി​ച്ച റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 39-ാം ദി​വ​സ​മാ​യ ഗാ​ന്ധി​ജ​യ​ന്തി​ദി​ന​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം മാ​ത്യു സ്റ്റീ​ഫ​ൻ, ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ എ​ന്നി​വ​ർ ചെ​റു​തോ​ണി​യി​ൽ ഉ​പ​വാ​സ​മ​നു​ഷ്ടി​ക്കും.
വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ നി​രോ​ധ​നം നി​ല​വി​ൽ​വ​ന്നു​ക​ഴി​ഞ്ഞു. 1964-ലെ ​ച​ട്ട​മ​നു​സ​രി​ച്ച് ന​ൽ​കി​യി​രി​ക്കു​ന്ന പ​ട്ട​യ​ഭൂ​മി​യി​ൽ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​നു​മ​തി ന​ൽ​കു​ന്നി​ല്ല.
ഇ​ടു​ക്കി ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ മാ​ത്ര​മാ​ണ് നി​രോ​ധ​ന​മെ​ന്നു​പ​റ​ഞ്ഞ് റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​വ​ർ 2020 ജൂ​ണ്‍ 25-ലെ​യും സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ലേ​യും സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്.
സ​മ​ര​ങ്ങ​ൾ ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി​യു​ണ്ടാ​കു​ന്ന​തു​വ​രെ തു​ട​രു​മെ​ന്ന് നേ​താ​ക്ക​ളാ​യ വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ടോ​മി തൈ​ലം​മ​നാ​ൽ, കെ.​കെ വി​ജ​യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​രം
38 ദി​വ​സം പി​ന്നി​ട്ടു

ചെ​റു​തോ​ണി: ഭൂ​പ​തി​വ് നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ​ഫ്) ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​രം 38-ാം ദി​വ​സം പി​ന്നി​ട്ടു. കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടോ​മി തൈ​ലം​മ​നാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.