ന​ര​ക​ക്കു​ഴി ച​പ്പാ​ത്ത് പാ​ലം പാ​തി​വ​ഴി​യി​ൽ; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു
Sunday, October 18, 2020 12:12 AM IST
തൊ​ടു​പു​ഴ: പീ​രു​മേ​ട് താ​ലു​ക്കി​ലെ കോ​ട്ട​മ​ല​യെ​യും ന​ര​ക​ക്കു​ഴി​യെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ച​പ്പാ​ത്ത് പാ​ലം പൊ​ളി​ച്ചു​പ​ണി​യു​ന്ന​തി​ലെ ത​ട​സ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഇ​ടു​ക്കി ജി​ല്ലാ​ക​ള​ക്ട​റും അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു.മൂ​ന്നു​വ​ർ​ഷം മു​ന്പാ​ണ് അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ മു​ട​ക്കി ര​ണ്ടു തൂ​ണു​ക​ൾ മാ​ത്രം നി​ർ​മി​ച്ച​ത്. പി​ന്നീ​ട് നി​ർ​മാ​ണം മു​ട​ങ്ങി.

മ​ഴ​ക്കാ​ല​ത്ത് ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് ജ​ന​ങ്ങ​ൾ. രോ​ഗം വ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ​പോ​ലും മാ​ർ​ഗ​മി​ല്ല. അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വാ​ഗ​മ​ണ്ണി​ൽ എ​ത്ത​ണ​മെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ യാ​ത്ര​ചെ​യ്യ​ണം. പാ​ലം​പ​ണി പ​കു​തി​യാ​ക്കി ക​രാ​റു​കാ​ര​നും സ്ഥ​ലം​വി​ട്ടു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​ഗി​ന്ന​സ് മാ​ട​സ്വാ​മി​യാ​ണ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്.