ജനറേറ്റിംഗ് സ്റ്റേഷന്‍റെ നിർമാണപ്രവർത്തനങ്ങൾ നാളെ ആരംഭിക്കും
Monday, October 19, 2020 10:21 PM IST
തൊ​ടു​പു​ഴ: പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ജ​ന​റേ​റ്റിം​ഗ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ളെ പു​ന​രാ​രം​ഭി​ക്കും.
മ​ന്ത്രി എം.​എം.​ മ​ണി ഓ​ണ്‍​ലൈ​ൻ വ​ഴി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. 60 മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ മു​ട​ങ്ങി​ക്കി​ട​ന്ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​മാ​ണ് ഇ​പ്പോ​ൾ പു​നരാ​രം​ഭി​ക്കു​ന്ന​ത്.
മു​ട​ങ്ങി​യ പ​ദ്ധ​തി വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​തി​നാ​യി നേ​ര​ത്തെ നാ​ല് പ്രാ​വ​ശ്യം ടെ​ണ്ട​ർ വി​ളി​ച്ചെ​ങ്കി​ലും ക​രാ​റു​കാ​ര​നെ ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് അ​ഞ്ചാം ത​വ​ണ വി​ളി​ച്ച ടെ​ണ്ട​ർ അം​ഗീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്. എ​സ്റ്റി​മേ​റ്റ് തു​ക​യേ​ക്കാ​ൾ 2.613 കോ​ടി കു​റ​വി​ലാ​ണ് ഇ​പ്പോ​ൾ വ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ട​ണ​ലി​ന്‍റെ​യും പെ​ൻ​സ്റ്റോ​ക്കി​ന്‍റെ​യും നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
2021 മേയി​ൽ ആ​ദ്യ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.