ജി​ല്ലാ ആ​ശു​പ​ത്രി​യോ​ടു​ള്ള അ​വ​ഗ​ണ​ന: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Monday, October 19, 2020 10:24 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യോ​ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി.
തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജി​ല്ല​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, ത​ക​രാ​റി​ലാ​യി കി​ട​ക്കു​ന്ന ഫ്രീ​സ​ർ സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി പു​ന​സ്ഥാ​പി​ക്കു​ക, കോ​വി​ഡ് ബാ​ധി​ച്ച ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ഒ​രേ ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ഇ. താ​ജു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു . യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​ൽ. അ​ക്ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സാ​ജ​ൻ ചി​മ്മി​ണി​കാ​ട്ട്, അ​രു​ണ്‍ ചെ​റി​യാ​ൻ പൂ​ച്ച​കു​ഴി, ജോ​സു​കു​ട്ടി ജോ​സ​ഫ്, ഫൈ​സ​ൽ ടി.​എ​സ്. എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.