വ​ഞ്ചി​ത ക​ർ​ഷ​കസ​മി​തി നി​ൽ​പ്പുസ​മ​രം തുടങ്ങി
Monday, October 19, 2020 10:26 PM IST
ഉ​പ്പു​ത​റ: ഇ​ടു​ക്കി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ മൂ​ന്നു​ചെ​യി​ൻ മേ​ഖ​ല​യി​ൽ പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൂ​ന്നു​ചെ​യി​ൻ വ​ഞ്ചി​ത ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ അ​യ്യ​പ്പ​ൻ​കോ​വി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ൽ നി​ൽ​പ്പു​സ​മ​രം തു​ട​ങ്ങി. ഇ​ന്ന​ലെ തു​ട​ങ്ങി​യ സ​മ​രം വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.
പ​ത്തു​ചെ​യി​നി​ലെ ഭൂ​മി വൈ​ദ്യു​തി വ​കു​പ്പി​ന് ആ​വ​ശ്യ​മി​ല്ലെന്നു പ​റ​ഞ്ഞ​തു​മു​ത​ൽ കൈ​വ​ശ ഭൂ​മി​ക്കു പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ സ​മ​രം ചെ​യ്തി​രു​ന്നു. പ​ത്തു​ചെ​യി​ൻ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ക്ഷോ​ഭം.
അ​തി​നി​ടെ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​ഴു​ചെ​യി​നി​ൽ പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ലും മൂ​ന്നു​ചെ​യി​നി​ലെ പ​ട്ട​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​യി​ല്ല. ഏ​ഴു​ചെ​യി​നി​ലെ ക​ർ​ഷ​ക​രോ​ടൊ​പ്പം അ​പേ​ക്ഷ സ്വീ​ക​രി​ച്ച് സ​ർ​വേ ന​ട​ത്തി, സ്കെ​ച്ചും പ്ലാ​നും ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​ന് സ്വ​കാ​ര്യ സ​ർ​വേ​യ​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ മൂ​ന്നു ചെ​യി​നി​ലെ ക​ർ​ഷ​ക​രി​ൽ​നി​ന്നും 500 മു​ത​ൽ 10000 രൂ​പ​വ​രെ പി​രി​വും ന​ട​ത്തി.
ഏ​ഴു​ചെ​യി​നി​ലെ ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം കി​ട്ടി​യെ​ങ്കി​ലും മൂ​ന്നു​ചെ​യി​നി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ പ​ണ​പ്പി​രി​വു ന​ട​ത്തി​യ സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ​ക്കെ​തി​രെ ക​ർ​ഷ​ക​ർ പ​രാ​തി ന​ൽ​കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് മൂ​ന്നു​ചെ​യി​ൻ വ​ഞ്ചി​ത ക​ർ​ഷ​ക സ​മി​തി രൂ​പീ​ക​രി​ച്ച് വീ​ണ്ടും സ​മ​രം തു​ട​ങ്ങി​യ​ത്. പ​ട്ട​യം ന​ൽ​കു​ക, പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ സ​മ​രം.
മാ​ട്ടു​ക്ക​ട്ട​യി​ൽ​നി​ന്ന് പ്ര​ക​ട​ന​മാ​യാ​ണ് സ​മ​ര​സ​മി​തി​യം​ഗ​ങ്ങ​ൾ എ​ത്തി​യ​ത്. സ​മ​ര​സ​മി​തി ര​ക്ഷാ​ധി​കാ​രി ബൈ​ജു ഏ​ബ്ര​ഹാം നി​ൽ​പ്പു​സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി.​എ​ൻ. വി​നോ​ദ്, ജോ​ർ​ജ്കു​ട്ടി കി​ഴ​ക്കേ​ൽ, മാ​ത്യു ജോ​സ​ഫ്, കെ.​എ. ഷാ​ജി, എം.​എ​ൻ. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു​ന​ട​ക്കു​ന്ന സ​മ​രം സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ ജോ​ർ​ജ്കു​ട്ടി കി​ഴ​ക്കേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും.