ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Thursday, October 22, 2020 11:57 PM IST
ഇ​ടു​ക്കി: വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന മം​ഗ​ല്യ പ​ദ്ധ​തി​യി​ൽ വി​ധ​വ പു​ന​ർ​വി​വാ​ഹ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഭ​ർ​ത്താ​വ് മ​രി​ച്ച​തോ വി​വാ​ഹ​ബ​ന്ധം നി​യ​മ​പ​ര​മാ​യി വേ​ർ​പെ​ടു​ത്തി​യ​തു​മൂ​ല​മോ പു​ന​ർ​വി​വാ​ഹം ചെ​യ്യേ​ണ്ടി​വ​ന്നി​ട്ടു​ള്ള സാ​ധു​ക്ക​ളാ​യ സ്ത്രീ​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കും. പു​ന​ർ​വി​വാ​ഹം നി​യ​മ​പ​ര​മാ​യി ര​ജി​സ്റ്റ​ർ​ചെ​യ്ത് ആ​റു​മാ​സം ക​ഴി​യാ​ത്ത​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

അ​ശ​ര​ണ​രാ​യ വി​ധ​വ​ക​ൾ​ക്ക് അ​ഭ​യ​വും സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്ന​വ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 50 വ​യ​സി​നു​മു​ക​ളി​ലു​ള്ള​തും പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക്ക​ൾ ഇ​ല്ലാ​ത്ത​വ​രും ബ​ന്ധു​വി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​യു​ന്ന വി​ധ​വ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യ​മാ​ണ് ന​ൽ​കു​ന്ന​ത്.

സം​ര​ക്ഷ​ണം ന​ൽ​കു​ന്ന ബ​ന്ധുവിന്‍റേ യും സ്ത്രീ​യു​ടേ​യും പേ​രി​ൽ ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ​മാ​ർ​ക്കാ​ണ് ന​ൽ​കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​റെ സ​മീ​പി​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 20.