കെഎ​സ്ഇ​ബി അ​വ​ലോ​ക​ന യോ​ഗം
Thursday, October 22, 2020 11:57 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ കെ ​എ​സ്ഇ​ബി പ​ദ്ധ​തി​ക​ൾ വി​ശ​ക​ല​നം ന​ട​ത്തു​ന്ന​തി​നും ചി​ന്നാ​ർ ജൈ​ല​വൈ​ദ്യു​ത പ​ദ്ധ​തി, പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും കെ ​എ​സ്ഇ​ബി ഡ​യ​റ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്കു​ളം പ​വ​ർ​ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.

യോ​ഗ​ത്തി​ൽ ചി​ന്നാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ട​ണ​ൽ നി​ർ​മാ​ണം ന​ട​ത്തി​യ ക​രാ​റു​കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും അ​നു​മോ​ദി​ച്ചു. 3.2 കി​ലോ​മീ​റ്റ​ർ ട​ണ​ലി​ന്‍റെ നി​ർ​മാ​ണം 628 ദി​വ​സ കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി കെ ​എ​സ്ഇ​ബി റെ​ക്കോ​ർ​ഡ് സൃ​ഷി​ടി​ച്ചി​രു​ന്നു.
ചെ​ങ്കു​ളം പ​ന്പ് ഹൗ​സ്, ചി​ന്നാ​ർ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ട​ണ​ൽ, ചി​ന്നാ​ർ ത​ട​യ​ണ നി​ർ​മാ​ണം, പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ന്ന പ​ന്നി​യാ​ർ പ​വ​ർ ഹൗ​സ് എ​ന്നി​വ​യും കെ ​എ​സ്ഇ​ബി ഡ​യ​റ​ക്ട​ർ​മാ​ർ സ​ന്ദ​ർ​ശി​ച്ചു. യോ​ഗ​ത്തി​ൽ കെ ​എ​സ്ഇ​ബി സി​വി​ൽ ആ​ൻ​ഡ് ജ​ന​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബി​ബി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്രാ​ൻ​സ്മി​ഷ​ൻ ഡ​യ​റ​ക്ട​ർ ആ​ർ. സു​കു, ക​ണ്‍​സ്ട്ര​ക്ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ എ. ​ഷാ​ന​വാ​സ്, ജ​ന​റേ​ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ സി​ജി ജോ​സ്, ചി​ന്നാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ്രൊ​ജ​ക്ട് മാ​നേ​ജ​ർ എ​സ്. പ്ര​ദീ​പ്, പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ സ്കീം ​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബൈ​ജു ക​ല്ലൂ​പ്പ​റ​ന്പി​ൽ, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ വി.​വി. ഹ​രി​ദാ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ (സി​വി​ൽ) ബി​ജു മാ​ർ​ക്കോ​സ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ജ്യോ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.