ട​ണ​ൽ പൂ​ർ​ത്തി​യാ​യി; ചി​ന്നാ​ർ വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ​നി​ന്നും 24 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കും
Thursday, October 22, 2020 11:57 PM IST
ഇ​ടു​ക്കി: വൈ​ദ്യു​തി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ചി​ന്നാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ത്വ​രി​ത​ഗ​തി​യി​ലാ​ക്കി. 24 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​ണ് ചി​ന്നാ​റി​ൽ ഒ​രു​ങ്ങു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ 3.2 കി​ലോ​മീ​റ്റ​ർ ട​ണ​ൽ നി​ശ്ച​യി​ച്ച​തി​നും ര​ണ്ടു​മാ​സം മു​ന്പേ പൂ​ർ​ത്തി​യാ​ക്കി. 628 ദി​വ​സം കൊ​ണ്ടാ​ണ് ട​ണ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 269.87 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പ്ര​തി​വ​ർ​ഷം 76.45 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​ക്കാ​മെ​ന്നാ​ണ് കെ ​എ​സ്ഇ​ബി​യു​ടെ വി​ല​യി​രു​ത്ത​ൽ.
ട​ണ​ൽ നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി 2616 സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നും മു​ൻ​പേ പ​ദ്ധ​തി ക​മ്മീ​ഷ​ൻ​ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും പ്രൊ​ജ​ക്ട് മാ​നേ​ജ​ർ എ​സ്. പ്ര​ദി​പ് അ​റി​യി​ച്ചു.

പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ വ​ർ​ഷം മു​ഴു​വ​ൻ വൈ​ദ്യു​തി ഉത്​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ചി​ന്നാ​ർ പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത. ചി​ന്നാ​ർ മ​ങ്കു​വ​യി​ൽ നി​ർ​മി​ക്കു​ന്ന 150 മീ​റ്റ​ർ നീ​ള​വും ഒ​ന്പ​തു​മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള ഗേ​റ്റി​ല്ലാ​ത്ത കോ​ണ്‍​ക്രീ​റ്റ് ത​ട​യ​ണ, 3,200 മീ​റ്റ​ർ നീ​ള​വും കോ​ണ്‍​ക്രീ​റ്റ് ലൈ​നിം​ഗോ​ടെ 3.9 മീ​റ്റ​ർ വ്യാ​സ​മു​ള്ള ട​ണ​ൽ, പ​നം​കു​ട്ടി​യി​ൽ നി​ർ​മി​ക്കു​ന്ന പ​വ​ർ​ഹൗ​സ്, പ​വ​ർ​ഹൗ​സി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള 550 മീ​റ്റ​ർ നീ​ള​വും മൂ​ന്നു​മീ​റ്റ​ർ വ്യാ​സ​വു​മു​ള്ള പൈ​പ്പ് ലൈ​ൻ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ.

ഇ​തി​ൽ ട​ണ​ൽ ഡ്രൈ​വിം​ഗ്, സ​ർ​ജ് ഷാ​ഫ്റ്റ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.
ത​ട​യ​ണ​യു​ടെ നി​ർ​മാ​ണ​വും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​വ​ർ ഹൗ​സ്, പെ​ൻ​സ്റ്റോ​ക്ക് എ​ന്നി​വ​യു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണ്.

24 മെ​ഗാ​വാ​ട്ടി​ന്‍റെ ചി​ന്നാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം 2018 മാ​ർ​ച്ചി​ലാ​ണ് ആ​രം​ഭി​ച്ച​ത്. 2020 ഒ​ക്ടോ​ബ​റി​ൽ പ​ദ്ധ​തി​യു​ടെ 65 ശ​ത​മാ​ന​ത്തോ​ളം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി. 2022 മാ​ർ​ച്ചി​ൽ പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​ണ് കെ ​എ​സ്ഇ​ബി​യു​ടെ തീ​രു​മാ​നം. പെ​രി​ഞ്ചാം​കൂ​ട്ടി പു​ഴ​യി​ൽ ത​ട​യ​ണ​കെ​ട്ടി അ​വി​ടെ​നി​ന്ന് 3.3 കി​ലോ​മീ​റ്റ​ർ ട​ണ​ൽ​വ​ഴി വെ​ള്ളം പ​നം​കൂ​ട്ടി​യി​ലെ പ​വ​ർ​ഹൗ​സി​ൽ എ​ത്തി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം.